കുളി

മരിച്ചു ചെന്നാല്‍
ഞാന്‍
പുഴ കാണണം
എന്നു പറയും,
പുഴമണലില്‍
അ എന്നെഴുതണം
എന്നു കരയും.
ബഹുഭാഷിയായ
ദൈവം
വെളിപ്പെട്ട്
പുഴക്കരക്കു
കൂട്ടും.

വെള്ളത്തിലിറങ്ങി
ഊളിയിട്ടു
ഞാന്‍
തിരിച്ചു പോരും.
കുളി കഴിയുന്നതും
കാത്തു
ദൈവം
കരക്കിരിക്കുന്നതു
കാണാന്‍
എന്തു രസമായിരിക്കും

2 comments:

  1. :) എന്നും ദൈവം നിനക്കു കൂട്ടാവട്ടെ!

    ReplyDelete
  2. ലളിതം, സുന്ദരം. ഉമ്പാച്ചിയുടെ മിക്ക കവിതകളും വായിച്ചു. ഏറ്റവും ഇഷ്ടമായത് ഇതാണ്.

    ReplyDelete