ഉമ്പാച്ചിയുടെ യാത്രകള്‍

ല്ഹിയില്‍ നിന്നു പുറപ്പെട്ട
ഡല്ഹി-ഹൌറ എക്സ്പ്റെസ്സ്
കല്കത്ത നഗരത്തിലേക്കു പ്രവേശിക്കുന്നു. ഇരുപത്തി നാലു മണിക്കൂര്‍
നേരത്തെ മടുത്തിരിപ്പിനും കാത്തിരിപ്പിനും ശേഷം കേരളത്തിന്ടേതു പോലൊരു
ഭൂ പ്രക്രുതി തെളിഞ്ഞു വന്നു.
മഴ പതുക്കെ തുള്ളിയിടാന്‍ തുടങ്ങി. നദികള്‍, പാലങ്ങള്‍, സൂര്യകാന്തി പാടങ്ങള്‍ കടുകു ക്രിഷിനിലങ്ങള്‍....കടന്നു പാഞ്ഞ വണ്ടി മഴയേറ്റു തണുത്തു വന്നു.
''പര്ദേസി....പര്ദേസി ജാനാ.....നഹീ,
മുജേ ചോട് കേ.........മുജേ ചോട് കേ''
എന്ന കമ്പാര്റ്റ്മെന്റുകള്‍ തോരും കയറിയിറങ്ങി ,
കവിളില്‍ മറുകുള്ള ബീഹാരി പെണ്‍ കൊടി പാടിയ പാട്ട് തോറ്ന്നു.
മുകളിലെ ബറ്ത്തില്‍ നിന്നു,
അവിടെ ഉണ്ടായിരുന്ന പ്രണയിനികളാരോ ഇട്ടേച്ചു പോയ
മുല്ലപ്പൂക്കളിലൊന്നു എന്ടെ തലയില്‍ വീണു,
മുത്തുവിന്ടെ മടിയിലേക്കു തൊഴിഞ്ഞു .അവനതു നിലത്തേക്കിട്ടു.
നാക്കില്‍ കാവ്യ ദേവത കുടിപാറ്പ്പുള്ള സഹയാത്രികന്‍
ബീഹാരി പറഞ്ഞു.
''ബാരിശ് സേ സ്വാഗത് ഹോ രഹീ ഹേ''
മഴ കൊണ്ടു നനച്ചു കല്കത്ത ഞങ്ങളെ വരവേറ്റു.

3 comments:

  1. പൂവും പ്രണയവും കുളിയും നല്ല കവിതകള്‍, ആസ്വദിക്കാന്‍ ഒതുക്കമുള്ള വരികള്‍, ആശയങ്ങളും.
    തുടര്‍ന്നും തുടര്‍ന്നും എഴുതൂ. പക്ഷേ കവിതകളിലാണ് നീ വിരിയുന്നത്, അതിനാണ് സുഗന്ധമുള്ളത്.
    (കുട്ടപ്പായിക്ക് നന്ദി, ഈ ബ്ലോഗ് കാണിച്ച് തന്നതിന്‍)

    ReplyDelete
  2. ഉമ്പാച്ചിയുടെ ആശയങള്‍ മനോഹരം...
    പക്ഷെ ഈ അക്ഷരങളുടെ വലിപ്പം കണ്ണിനേ വേദനിപ്പിക്കുന്നു. ചിലപ്പോ എന്‍റെ മാത്രം കുഴപ്പമാകും.

    ReplyDelete
  3. ചില നേരത്ത് തോന്നുന്ന ചിലതാ കവിതാന്നും പറഞ്ഞ് എഴുതുന്നത്
    പൂ പ്രണയം ഒക്കെ ജീവിതം തന്നെയാ...
    തോന്നലാണല്ലൊ കവിതയുടെ ഊന്നല്.
    നല്ലത് തോന്നിപ്പിക്കാന്‍ പടച്ചോനോട് പറയണം ചങ്ങാതീ.
    നിങ്ങളുടെ വരികള്‍ വല്ലാതെ കൊണ്ടു.
    എന്തോ ചില പൂവിടലുകള്‍ നടന്ന പോലെ.

    ReplyDelete