ആ

o
oo
ooo
oooo
ooooo
000000
0000000
00000000
000000000
0000000000
55
മണികളുള്ള
അബാക്കസ് സ്ലേറ്റില്‍
ആ
എഴുതാന്‍
ആച്ചിയുടെ
ശ്രമം

പച്ചപ്പനംപട്ടയും
പാപ്പാനും
അടുത്തില്ലാത്ത
കറുപ്പില്‍
തുമ്പിക്കൈ
പൊക്കി
സലാംവെച്ചു
നില്‍ക്കനാണ്
ആയുടെ
ശ്രമം

രണ്ടാമത്തെ
അക്ഷരം
തന്നെ
തെറ്റിച്ചതിന്
ചെവി
പിടിക്കുമോയെന്ന്
വട്ടം പിടിക്കുകയാണാച്ചി

മോളുടെ
ആ വേണോ
ആന വേണോ
എന്നൊരു
വാരിക്കുഴിയിലാണ്
വീട്ടുകാരി

1 comment:

  1. ബൂലോഗരേ
    ആ
    എന്ന്
    ഇന്നത്തേത്

    ദിവസവും
    എഴുതുന്നതല്ല
    ഈ പോസ്റ്റുകള്‍
    പഴയ
    ഡയറികളിലെ
    താളുകള്‍
    മോക്ഷം നേടുകയാണിവിടെ
    പത്രാധിപന്‍മാര്‍
    തിരിച്ചയച്ച
    ഈ തോന്ന്യാക്ഷരങ്ങളെ
    സ്വീകരിക്കുന്നതിന് സ്തുതി
    സമാന മനസ്കരെ
    കാത്ത്
    ഒരു പാവം മാനവ ജന്മം

    ReplyDelete