മഴക്കോന്തല

നനഞ്ഞല്ലോ
മോനെന്ന്
ഉമ്മാമയുടെ
കോന്തല
ഇറയത്തേക്കു നീണ്ടു വരും
തല തോര്‍ത്തും
മഴയുടെ
ഒരു തുള്ളി വെച്ചേക്കില്ല.

നേരം കെട്ട നേരത്തു
വന്നൊരു
കൂത്തിച്ചി മഴ
പുരപ്പുറം
തൂക്കുന്നതിലുള്ള
കലികയറ്റം
ഉമ്മയോടുള്ള
പതിവു
വഴക്കു പോലെ
മൂര്‍ഛിച്ച് മൂര്‍ഛിച്ച്
പതിയേ
നിലക്കും പിന്നെ.

നെറ്റിയിലുന്ന
വെച്ചാണ്`
മഴ ഓമനിക്കുക.
കവിളില്‍ നാറ്റി
ഉമ്മാമയും
ബാക്കിയാവുക
ഒരേ
തണുപ്പും പുതുമണവും

4 comments:

  1. നെറ്റിയിലുന്ന
    വെച്ചാണ്`

    ഉമ്മ വെച്ച് എന്നല്ലേ ഉദ്ദേശിച്ചത്?

    ReplyDelete
  2. ഹി ദില്‍ബ്സ്.....
    ഉംബാച്ചി ഉദ്ദേശിച്ചത് “ഉമ്മ വെച്ച്“ എന്നു തന്നെ
    “അച്ചരച്ചെകുത്താനെ....”

    ഉംബാച്ചി...

    കുഞ്ഞുകവിതകൊള്ളാലോ....

    ReplyDelete
  3. We are also enjoying...Nadapuriyans

    ReplyDelete