വേറെ നിറമുള്ള നൂലിനാല്‍ തുന്നിയൊരു
ടീ ഷര്‍ട്ടുണ്ട്
പോയ വര്‍ഷം ഇടക്കിടെയിട്ടത്
അലക്കുമ്പോഴോരോ വട്ടവും
രണ്ടായിരത്തെട്ടിന്റെ
നൂലോരോന്ന് പിഞ്ഞിപ്പോയി
കടല്‍ ജലം വാറ്റിയ
കുളിനീരു പിടിക്കാതെ
മുടി കൊഴിഞ്ഞു തല മൊട്ടയാകുന്നതു പോലെ
ദൈന്യം
തളിരിട്ടു
കണ്ണുകള്‍ നിറം കെടുന്നതു പോലെ
ചോര പെയ്തു പെയ്തൊടുങ്ങുന്ന
പുതു വര്‍ഷത്തിന് തുടര്‍ രാവുകളോരോന്നും
കാക്കയായ് ശ്രാദ്ധമുണ്ണാന്‍ വരുന്നതു പോലെ
പാഴില വീണ്
മരം പടം പൊഴിക്കുന്നത് പോലെ
അതിലൊരു കിളി വന്നു
പിന്നെയും
കൂടു കൂട്ടുന്നതു പോലെ
എല്ലാരും പറയും
കണക്കിന്
പുത്തനാമൊരു സ്വപ്നം...
അലക്കുമ്പോഴോരോ വട്ടവും
ReplyDeleteരണ്ടായിരത്തെട്ടിന്റെ
നൂലോരോന്ന് പിഞ്ഞിപ്പോയി
ഇനി പിഞ്ഞിയും മാഞ്ഞും പോകാത്തൊരു 2008 ഉള്ള റ്റീഷര്‍ട്ട് വാങ്ങുക. 12മാസത്തേയ്ക്ക് വേണ്ടേ?
ReplyDeleteനാസര്‍ക്ക
ReplyDeleteI cant resist myself on appreciating...
ഇങ്ങനെയും
പി.കോയ(തേജസ് പത്രാധിപര്‍)
even in deserts flowers bloom out of boredom.
ഇങ്ങനെയും
2008 വായിച്ചു
Gostei muito desse post e seu blog é muito interessante, vou passar por aqui sempre =) Depois dá uma passada lá no meu site, que é sobre o CresceNet, espero que goste. O endereço dele é http://www.provedorcrescenet.com . Um abraço.
ReplyDeleteഅഭിനന്ദനങ്ങള്‍!പുതുവത്സരാശംസകള്‍! പുതുവര്‍ഷത്തില്‍ ഇതില്‍ കവിതയുടെ നിലയ്കാത്ത വര്ഷമുണ്ടാകട്ടെ!...
ReplyDelete