ചൂഴ്ന്നെടുക്കപ്പെട്ട
കണ്ണുകളുടെ സ്ഥാനത്ത്
ബാക്കിയായ ശൂന്യത
ഭയം കൊണ്ട് സല്‍ക്കരിക്കുന്നു
ചുറ്റുമിരിക്കുന്നവരെ
ഇല്ലാത്ത കണ്ണുകളുടെ ഉറ്റുനോട്ടം
ചൂഴുന്നുണ്ട്
അവരുടെ ഇരിപ്പിനെ പോലും
തുറക്കപ്പെട്ട ആ ഗുഹയിലൂടെ
ഓര്‍മ്മകളിലേക്ക് പോകാമോ എന്ന്
തുറിച്ചു നോക്കിയിരിക്കുന്നു പ്രായമായൊരാള്‍
അയാളിലുണ്ട്
ആടുകളുമായി അലഞ്ഞ ഒരു കുട്ടിക്കാലം
വിളിക്കപ്പെട്ടവരില്‍
ഏറ്റവും സന്തുഷ്ടനെന്ന് തോന്നിക്കുന്ന
അഫ്ഗാനി
മൈനുകള്‍ വിതറിയ താഴ്വാരത്തില്‍
ആടിനെ മേക്കാന്‍ പോകുന്ന
മകളെ ഓര്‍ത്തു കഴിഞ്ഞു ഒരു നിമിഷം
മരിച്ചു കിടക്കുമ്പോള്‍ മാത്രം ആടുകള്‍
ആകാശം കാണുന്നു
എന്ന പഴമൊഴിയുടെ മരുഭൂ താണ്ടി
ആഥിതേയന്‍ അറബി
ചോരതൂവി കിടക്കുമ്പോള്‍ മാത്രം കണ്ട
ആകാശത്തിന്റെ വെണ്മയില്‍
അതിനു മരണം
രസകരമായിരിക്കണം എന്ന് പ്രോത്സാഹിപ്പിച്ചു
ആട്ടിന്‍കൂടു പോലുള്ള
വീട്ടില്‍ പച്ചിലയും പകല്‍ വെലിച്ചവുമില്ലാതെ
വളര്‍ന്നതിന്റെ കൊതിയിലും
പണിക്കാരന്‍ സോമാലി
വെള്ള നഖമുള്ള കറുത്തകൈകള്‍
കടല്‍ജീവികളിലേക്ക് മാത്രം കൊണ്ടു പോയി
ഇലപ്പച്ചകള്‍ നിറവും
ഇളങ്കാറ്റുകള്‍ സ്വരവും കൊടുത്ത
വീട്ടിലെ ആടിന്‍റെ അലച്ചിലുകളെ ഓര്‍ത്തപ്പോള്‍
കണ്ണു നിറഞ്ഞു മലബാരിക്ക്
ആടുകള്‍ക്കു പിറകെ
ആട്ടിന്‍കുട്ടികളേക്കാളുമടുപ്പത്തില്‍
ഓടിച്ചാടുന്ന കുട്ടികള്‍
സ്വന്തം മക്കളേക്കാളരുമയോടെ
ആടിനെ പോറ്റുന്ന ഉമ്മ
വീടതിന്‍റെ മുറ്റവും തൊടിയുമടക്കം
വിരുന്നു മുറിയില്‍ വന്നു അയാള്‍ക്ക്
മരണാനന്തര ബഹുമതി കിട്ടിയ
ഒരാളുടെ മൃതദേഹം കണക്ക്
ആ തല തളികയില്‍ തന്നെ
എല്ലാവരുടേയും ആദരമേറ്റ് കിടന്നു
ആലോചിക്കുന്ന കുറേ പേര്‍ക്കിടയില്‍
എങ്ങനെ തിരക്കു കൂട്ടുമെന്ന്
അറബി അക്ഷമയെ
തന്നിലൊതുക്കികൊണ്ടിരുന്നു
ഒപ്പം അതേ ആടിന്റെ
കൈകാലുകളും ചണ്ണയും കുറകുകളും
കടിച്ചു വലിച്ച ആര്‍ത്തികള്‍ നന്ദിയോടെ
മാപ്പിരക്കുകയാണ്
ചൂഴ്ന്നെടുക്കപ്പെട്ടാലും
വെന്തഴിഞ്ഞാലും
ഒഴിയാത്ത തീഷ്ണതയോടെ
നോട്ടം തുടരുന്ന കണ്ണുകള്‍ക്കു നേരെ
എങ്ങനെ കൈപൊങ്ങുമെന്ന്...
കണ്ണുകളില്‍ നിന്ന്
ഊരിപ്പോന്നതിന്‍റെ സ്ന്തോഷത്തിലെന്ന്
തോന്നിക്കും
വിരികള്‍ നീക്കിയ ജാനാലക്കു പുറത്ത്
വിശന്ന മെലിഞ്ഞ ആകാശം.
കണ്ണുകളുടെ സ്ഥാനത്ത്
ബാക്കിയായ ശൂന്യത
ഭയം കൊണ്ട് സല്‍ക്കരിക്കുന്നു
ചുറ്റുമിരിക്കുന്നവരെ
ഇല്ലാത്ത കണ്ണുകളുടെ ഉറ്റുനോട്ടം
ചൂഴുന്നുണ്ട്
അവരുടെ ഇരിപ്പിനെ പോലും
തുറക്കപ്പെട്ട ആ ഗുഹയിലൂടെ
ഓര്‍മ്മകളിലേക്ക് പോകാമോ എന്ന്
തുറിച്ചു നോക്കിയിരിക്കുന്നു പ്രായമായൊരാള്‍
അയാളിലുണ്ട്
ആടുകളുമായി അലഞ്ഞ ഒരു കുട്ടിക്കാലം
വിളിക്കപ്പെട്ടവരില്‍
ഏറ്റവും സന്തുഷ്ടനെന്ന് തോന്നിക്കുന്ന
അഫ്ഗാനി
മൈനുകള്‍ വിതറിയ താഴ്വാരത്തില്‍
ആടിനെ മേക്കാന്‍ പോകുന്ന
മകളെ ഓര്‍ത്തു കഴിഞ്ഞു ഒരു നിമിഷം
മരിച്ചു കിടക്കുമ്പോള്‍ മാത്രം ആടുകള്‍
ആകാശം കാണുന്നു
എന്ന പഴമൊഴിയുടെ മരുഭൂ താണ്ടി
ആഥിതേയന്‍ അറബി
ചോരതൂവി കിടക്കുമ്പോള്‍ മാത്രം കണ്ട
ആകാശത്തിന്റെ വെണ്മയില്‍
അതിനു മരണം
രസകരമായിരിക്കണം എന്ന് പ്രോത്സാഹിപ്പിച്ചു
ആട്ടിന്‍കൂടു പോലുള്ള
വീട്ടില്‍ പച്ചിലയും പകല്‍ വെലിച്ചവുമില്ലാതെ
വളര്‍ന്നതിന്റെ കൊതിയിലും
പണിക്കാരന്‍ സോമാലി
വെള്ള നഖമുള്ള കറുത്തകൈകള്‍
കടല്‍ജീവികളിലേക്ക് മാത്രം കൊണ്ടു പോയി
ഇലപ്പച്ചകള്‍ നിറവും
ഇളങ്കാറ്റുകള്‍ സ്വരവും കൊടുത്ത
വീട്ടിലെ ആടിന്‍റെ അലച്ചിലുകളെ ഓര്‍ത്തപ്പോള്‍
കണ്ണു നിറഞ്ഞു മലബാരിക്ക്
ആടുകള്‍ക്കു പിറകെ
ആട്ടിന്‍കുട്ടികളേക്കാളുമടുപ്പത്തില്‍
ഓടിച്ചാടുന്ന കുട്ടികള്‍
സ്വന്തം മക്കളേക്കാളരുമയോടെ
ആടിനെ പോറ്റുന്ന ഉമ്മ
വീടതിന്‍റെ മുറ്റവും തൊടിയുമടക്കം
വിരുന്നു മുറിയില്‍ വന്നു അയാള്‍ക്ക്
മരണാനന്തര ബഹുമതി കിട്ടിയ
ഒരാളുടെ മൃതദേഹം കണക്ക്
ആ തല തളികയില്‍ തന്നെ
എല്ലാവരുടേയും ആദരമേറ്റ് കിടന്നു
ആലോചിക്കുന്ന കുറേ പേര്‍ക്കിടയില്‍
എങ്ങനെ തിരക്കു കൂട്ടുമെന്ന്
അറബി അക്ഷമയെ
തന്നിലൊതുക്കികൊണ്ടിരുന്നു
ഒപ്പം അതേ ആടിന്റെ
കൈകാലുകളും ചണ്ണയും കുറകുകളും
കടിച്ചു വലിച്ച ആര്‍ത്തികള്‍ നന്ദിയോടെ
മാപ്പിരക്കുകയാണ്
ചൂഴ്ന്നെടുക്കപ്പെട്ടാലും
വെന്തഴിഞ്ഞാലും
ഒഴിയാത്ത തീഷ്ണതയോടെ
നോട്ടം തുടരുന്ന കണ്ണുകള്‍ക്കു നേരെ
എങ്ങനെ കൈപൊങ്ങുമെന്ന്...
കണ്ണുകളില്‍ നിന്ന്
ഊരിപ്പോന്നതിന്‍റെ സ്ന്തോഷത്തിലെന്ന്
തോന്നിക്കും
വിരികള്‍ നീക്കിയ ജാനാലക്കു പുറത്ത്
വിശന്ന മെലിഞ്ഞ ആകാശം.
കണ്ണുകളില്‍ നിന്ന്
ReplyDeleteഊരിപ്പോന്നതിന്‍റെ സ്ന്തോഷത്തിലെന്ന്
തോന്നിക്കും
വിരികള്‍ നീക്കിയ ജാനാലക്കു പുറത്ത്
വിശന്ന മെലിഞ്ഞ ആകാശം...
100
പോസ്റ്റുകളായി,
116 കവിതകളും എന്ന് തോന്നുന്നു,
വല്ലതും ആശംസിച്ച് പോകുക...
എന്നെ ഏറെ ആകര്‍ഷിച്ചിട്ടുള്ള ശൈലിയും പുതുവഴിയുമാണ് ഉമ്പാച്ചിയുടേത്. ഇത്രത്തോളമായ സ്ഥിതിക്ക് ഒരു ആയിരത്തൊന്ന് കവിതകള്‍ പൂര്‍ത്തിയാക്കാന്‍ പടച്ചോന്‍ അനുഗ്രഹിക്കട്ടെ. മലയാളത്തില്‍ 1001 കവിതകള്‍ പുസ്തകമാക്കാന്‍ പറ്റിയില്ലേലും 'ഇ-കവിത'യായി അവ തിളങ്ങും. ആശംസകള്‍ ആവോളം നേരുന്നു.
ReplyDeleteഹൃദയത്തിലേക്ക് നേരെ കടന്നു വരുന്ന കവിതകളാണ് താങ്കളുടേത്. ഇനിയും ഇനിയും അങ്ങനെ തന്നെ ആവട്ടെ. സ്നേഹം
ReplyDeleteഒരു മാന്ത്രികന്‍ അനായാസമായി തന്റെ മാന്ത്രിക ദണ്ഡ് വായുവില്‍ ചലിപ്പിച്ച് കാഴ്ചകളുടെ വിസ്മയം കാട്ടിത്തരും പോലെയാണ് പലപ്പോഴും ഉമ്പാച്ചി എഴുതുന്നത്.ഉമ്പാച്ചിയുടെ നല്ല കവിതകള്‍ തെരഞ്ഞെടുത്ത് പുനരവതരിപ്പികേണ്ടവയാണ്.
ReplyDeleteഒരല്പം കൂടി തന്റെ എഴുത്തുവേളയില്‍ ഉമ്പാച്ചി ശ്രദ്ധിക്കണം.(ഈ പറയുന്നവനും ഇതു സാധിക്കുന്നില്ലെന്ന് മറക്കുന്നില്ല)
നൂറാം പോസ്റ്റിന് ആശംസകള്‍
നക്സല്‍ വര്‍ഗീസ് വധത്തിനു ശേഷം മലയാള കവിതകളില്‍ പ്രത്യക്ഷപ്പെട്ട'ചൂഴ്‌ന്നെടുക്കപ്പെട്ട കണ്ണൂക്കാള്‍' മരുഭൂമിയുടെ പശ്ചാതലത്തില്‍, മറ്റൊരു വിതാനത്തില്‍, സ്ഥലകാലങ്ങക്കുമപ്പുറം നിസ്വ ജീവിതങ്ങളുടെ നിശബ്ദ രോദനത്തിലൂടെ നമ്മെ വേദനിപ്പിചു കൊണ്ടേയിരിക്കുന്നു.
ReplyDeleteവളരെ നല്ല കവിത ഉമ്പാച്ചി
ReplyDeleteനൂറാമത്തെ പോസ്റ്റിന് നൂറാശംസകള്‍.
പിന്നെ ഭക്ഷണം കഴിക്കുമ്പോള്‍ അധികം ആലോചിച്ച് ബേജാറാകല്ലെ.
ചൂഴ്ന്നെടുക്കപ്പെട്ട
ReplyDeleteകണ്ണുകളുടെ സ്ഥാനത്ത്
ബാക്കിയായ ശൂന്യത
ഭയം കൊണ്ട് സല്‍ക്കരിക്കുന്നു
ചുറ്റുമിരിക്കുന്നവരെ
kavitha gambeeram
ആശംസകള്‍.....
ReplyDeleteഇല്ലാത്ത കണ്ണുകളുടെ ഉറ്റുനോട്ടം
ചൂഴുന്നുണ്ട്
അവരുടെ ഇരിപ്പിനെ പോലും
നമുക്കു നൂറും നൂറ് നൂറും പോര...
നന്മകള്‍
വാക്കുകൊണ്ട് കോരാനാവുന്നത്ര, വാക്കില്‍ നിറക്കാവുന്നത്ര, വാക്കിനെക്കൊണ്ട് ചുമന്നെത്തിക്കാനാവുന്നത്ര, വാക്കില്‍നിന്നൊന്നുമല്ലാത്ത ആശംസകള്‍ എന്റെ ചങ്ങാതിക്കും അവന്റെ എഴുത്തിനും..
ReplyDeleteഉമ്പാച്ചി.......
ReplyDeleteവളരെ നല്ല കവിത. ആശംസകള്‍..
ഈയിടെ കുറെ കവിതകള്‍ എഴുതിയല്ലൊ.
ഇനിയും കൂടുതല്‍ എഴുതാന്‍ സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെ.
നൂറിലെന്തിരിക്കുന്നു ഉമ്പാച്ചീ
ReplyDeleteപാവപ്പെട്ട വെറും നൂറ് :)
കവിയേ, ആശംസകള്‍! ഇനിയും ഇനിയും പോരട്ടെ.
ReplyDeleteനല്ല കവിത, നൂറാമത്തെ പോസ്റ്റിന് ആശംസകള്‍...
ReplyDeleteവാക്കുകളുടെ ചിറകില്‍ കെട്ടിവച്ചൊരു യാത്ര. എഴുത്തുകാരനൊപ്പം വായനക്കരും ഗഗനചാരികളായാകുന്ന യാത്ര എന്നൊക്കെ പറഞ്ഞാല്‍ ഒരു ബുദ്ധിജീവി കമന്റാകുമൊ? കവിതയുടെ പറയിലെ കുറിച്ചോര്‍ക്കുംപ്പോ പക്ഷെ സത്യത്തില്‍ തോന്നിയത് അതാണ്.
ReplyDeleteഇനി പച്ചയായി പറഞ്ഞാലും വായിച്ചു കഴിഞ്ഞപ്പോള്‍ മനസും വിശന്ന മെലിഞ്ഞ ആകാശത്തുനിന്നും വിട്ടുവരാന്‍ സമയം കാത്ത് നില്‍ക്കുന്നു.
ഉമ്പാച്ചീ.. സന്തോഷം.
nannayuttundu ennu paranjal athu kavithaye thazhthikettunnathinu thulliyamyipookum. athu kondu njanonnum paryunnilla. vayikkuka mathram cheyyunnu, kaviyeyum kavithayeyum.
ReplyDeletekavitha eduth vayikkumbol pakuthi vach mayangippokunna kavithakalil ninnu different aayi chinthayude anantha sadyathayilekk kai pidichu nadathan ee kavithakalk sadikkunnundu.aanukalika presakthiyulla nalla kavithal..
ReplyDeletekettippitichorumma tharamedaa
ReplyDeleteഅഹമ്മദ്,
ReplyDeleteനിങ്ങള്‍ ആരെന്നറിയാന്‍ ആഗ്രഹമുണ്ട്.
എനിക്ക് വളരെ വേണ്ടപ്പെട്ട കുറെ അഹമദ്മാരുണ്ട്.
അവരില്‍ ആരെങ്കിലുമാണോ?
ഒന്ന് വെളിപ്പെട്ടാലും
എളുപ്പത്തില്‍ അങ്ങനെ ഊരിപ്പോകാന്‍ കഴിയുന്നില്ല കണ്ണുകള്‍ക്ക് ഈ കവിതയില്‍ നിന്നും.
ReplyDeleteആശംസകള്‍:)
ചൂഴ്ന്നെടുക്കപ്പെട്ട
ReplyDeleteകണ്ണുകളുടെ സ്ഥാനത്ത്
ബാക്കിയായ ശൂന്യത
ഭയം കൊണ്ട് സല്‍ക്കരിക്കുന്നു
ചുറ്റുമിരിക്കുന്നവരെ
കണ്ണുകളില്‍ നിന്ന്
ഊരിപ്പോന്നതിന്‍റെ സ്ന്തോഷത്തിലെന്ന്
തോന്നിക്കും
വിരികള്‍ നീക്കിയ ജാനാലക്കു പുറത്ത്
വിശന്ന മെലിഞ്ഞ ആകാശം.
ഹോ ! നീ നൂറല്ല; നൂറ് കോടി കവിതകള് എഴുതാന് ദൈവം അനുഗ്രഹിക്കട്ടെ.
ഒരല്‍പ്പം കൂടി എഴുത്തുവേളയില്‍
ReplyDeleteഉമ്പാച്ചി ശ്രദ്ധിക്കണം
എന്ന വിഷ്ണുവിന്റെ നിര്‍ദ്ദേശം
ചെവിക്കോള്ളുന്നു..
ക്ഷമയാണ് ഇല്ലാത്തത് വിഷ്ണൂ.
ഇയ്യിടെ തുടര്‍ച്ചയായി എഴുതിയവയില്‍
എനിക്കു പ്രിയപ്പെട്ട ചില പ്രമേയങ്ങളോടുള്ള
അടങ്ങാത്ത അഭിനിവേഷം ഉണ്ട്.
ശൈലി പുതുവഴി തുടങ്ങിയ പുകഴ്ത്തുകളുടെ
അര്‍ത്ഥം എനിക്ക് പിടി കിട്ടീട്ടില്ല മൈനാഗന്‍.
വഡവോവ്സ്കീ,തിന്നാനിരിക്കുമ്പോ എനിക്കങ്ങനെ
വിചാരമൊന്നുമില്ല, തീറ്റയൊക്കെ കഴിഞ്ഞ് പിന്നെയാ ഇതൊക്കെ...സംശയിക്കണ്ട..ഞാന്‍ സസ്യഭുക്കല്ല.
കിച്ചൂ, സുനീ,നജൂസ്,നീലിമ, സിമി,മയൂര,കുമാര്‍,അനക്കം, ശിവ,പ്രമോദ്,അഹമ്മദ്,ആരോ ഒരാള്‍..മറ്റു വായനക്കാര്‍ക്കും പ്രേരണകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും
നന്ദി....നസറേത്ത് നിനക്ക് ഞാന്‍ വച്ചിട്ടുണ്ട്...ശരീന്നാല്‍
വായിച്ചു. ഒരോ വരിയും പുകഞ്ഞുകിടന്നതില്‍....
ReplyDeleteഒന്നൂതിയതില്‍....ആഹാ...തെളിഞ്ഞ തീക്കഷ്ണം!
കവിതകളില്‍ ചിലതുകൂടി വായിച്ചു.
ഇനിയൊരിക്കല്‍...എല്ലാം വായിക്കണമെന്ന് ഒരിഷ്ടം.
നന്ദി.....
അതെ, ഞാനാണ് പറയേണ്ടത്!
കാണാന്‍ വൈകിയ നഷ്ടം എന്റേത്.
ReplyDeleteമരിച്ചു കിടക്കുമ്പോള്‍ മാത്രം ആകാശം കാണുന്ന ആടുകളില്‍ നിന്നും ഊരിപ്പോകുന്നില്ല മനസ്സ്.
അഭിനന്ദനങ്ങള്‍...,ആശംസകള്‍...