നിശ്ശബ്ദത
എത്ര നീളം പോകുമെന്ന്
വീക്ഷിക്കുകയാണ്
അതിനു തുടക്കമിട്ട ഈ അറ്റം
നേരെ വരുന്ന
ശബ്ദങ്ങളുടെ അകമ്പടിയില്ലാത്ത
എതിര്‍പ്പില്‍ നിന്ന്
അകന്നകന്ന് പോകുകയാണ്
മറ്റേ അറ്റം
ഒരു ഭാരവുമില്ലാത്ത
ഒന്നിനെ
ചുമന്നു തളരുന്നൂ
രണ്ടറ്റങ്ങളില്‍
കാത്തു നില്‍ക്കുന്നവര്‍
ഏതു പെരുക്കവും
എത്രയോ കനം കുറഞ്ഞതാകുന്നു
മാന്ദ്യത്തിന്‍റെ
അളവു തൂക്കങ്ങളിലെന്ന്
മാന്ദ്യം ബാധിച്ച
ഇണക്കത്തിനു
കൈവരുന്ന നവോന്മേഷമാണ്
ഓരോ പിണക്കവുമെന്ന്
കണക്കു കൂട്ടല്‍ രണ്ടറ്റത്തും.
ഒരു ഭാരവുമില്ലാത്ത
ReplyDeleteഒന്നിനെ
ചുമന്നു തളരുന്നൂ
രണ്ടറ്റങ്ങളില്‍
കാത്തു നില്‍ക്കുന്നവര്‍
"മാന്ദ്യം ബാധിച്ച
ReplyDeleteഇണക്കത്തിനു
കൈവരുന്ന നവോന്മേഷമാണ്
ഓരോ പിണക്കവുമെന്ന്
കണക്കു കൂട്ടല്‍
രണ്ടറ്റത്തും"
കണക്കുകൂട്ടല്‍
പിഴക്കുമ്പോള്‍
കുടുംബ കോടതിയുടെ
വരാന്തയില്‍
രണ്ടറ്റവും
കൂട്ടിമുട്ടുന്നു.
:(
Nice.Many thanks and best wishes..........
ReplyDeleteകുറേ നാളായി നിന്റെ കവിത കണ്ടിട്ട്. കവിതയെഴുത്ത് നിര്‍ത്തിയോ എന്ന് ചോദിക്കാനിരിക്കുകയായിരുന്നു. നന്നായി:)
ReplyDeleteഈ ലോകത്ത് ഏറ്റവും ഭാരമുള്ളത് നിശ്ശബ്ദതക്കാണ്.
ReplyDeleteഇതൊന്ന് വായിക്കുക
കവിതയെഴുത്ത് നിര്‍ത്തിയോ എന്ന് ചോദിക്കാനിരിക്കുകയായിരുന്ന
ReplyDeleteവടവോസ്കി, ആഹ്ഹ്ലാദം തോന്നുന്നു.
തുടരെ കവിതകള്‍ പോസ്റ്റാനാണ് പ്ലാന്‍,
എഴുത്ത് നിര്‍ത്തുകയോ?
നമ്മെ കൊണ്ട് അതിനെ എഴുതിക്കുകയല്ലേ കവിത.
:.
ReplyDelete