എന്‍റെ നാലു പെണ്മക്കളും
മരിച്ചിരിക്കുന്നു
കൂട്ടത്തിലേറ്റവും ഇളയവള്‍
അവളുടെ കാണാതായ
ഹെയര്‍ ബെന്‍റ് തിരഞ്ഞു കൊണ്ട്
കുനിഞ്ഞിരിക്കുകയായിരുന്നു
അപ്പോഴാണ് ഒച്ച പോലും കേള്‍പ്പിക്കാതെ,
വളഞ്ഞ് ഒരു നിലാവിന്‍റെ തുണ്ട് പോലെ
കിടക്കുകയായിരുന്നു അവള്‍
അവളെ കുളിപ്പിക്കാനെടുക്കുമ്പോള്‍
അര്‍ദ്ധചന്ദ്രാകൃതിയിലുള്ള
തിളങ്ങുന്നൊരു ഹെയര്‍ ബെന്‍റിനെ
എല്ലാരും ചേര്‍ന്ന്
മായ്ച്ചു കളയുന്ന പോലെ തോന്നി
എനിക്ക്,
ഗള്‍ഫ് ന്യൂസിലെ
ReplyDeleteരണ്ട് വാര്‍ത്തകള്‍ കൂട്ടി ഘടിപ്പിച്ചു പോയി.
വേദനിക്കുന്ന നിങ്ങളെ കൂടുതല്‍ വേദനിപ്പിച്ചെങ്കില്‍
എന്നോട് പൊറുക്കുക,മാപ്പ്
"അവളെ കുളിപ്പിക്കാനെടുക്കുമ്പോള്‍
ReplyDeleteഅര്‍ദ്ധചന്ദ്രാകൃതിയിലുള്ള
തിളങ്ങുന്നൊരു ഹെയര്‍ ബെന്‍റിനെ
എല്ലാരും ചേര്‍ന്ന് മായ്ച്ചു കളയുന്ന പോലെ തോന്നി
എനിക്ക്,"
ഉമ്പാച്ചി....
ഇഷ്ടപ്പെട്ടു
ReplyDeleteഎന്തിനാ ഉമ്പാച്ചീ വീണ്ടും വീണ്ടും പറയുന്നത്.
ReplyDeleteവേദനിപ്പിക്കരുത്... പ്ലീസ്...
കാലികം ഈ വരികള്‍....വേദനാജനകവും...
ReplyDeleteവാർത്തകളെക്കാളേറെ ഹൃദയത്തെ ഈ വാക്കുകൾ നോവിക്കുന്നു.
ReplyDeleteനിസ്സഹായതയുടെ നിലവിളികൾ അല്ലേ.
അവരെ കുറിച്ചു തന്നെ
"വളഞ്ഞ് ഒരു നിലാവിണ്റ്റെ തുണ്ടു പോലെ കിടക്കുകയായിരുന്നു, അവള്‍. "അതിഭീകരമായൊരു വെളിച്ചത്തിണ്റ്റെ നാവ് അതിനെ നക്കിത്തുടച്ചു കളഞ്ഞു, അല്ലേ..പഴമ്പാട്ടുകാരന്‍.
ReplyDeleteവേദനിച്ചു. സത്യം. പക്ഷെ വാർത്തകൾക്ക് പുറം തിരിഞ്ഞ് കണ്ണടച്ചിരുട്ടാക്കിയിട്ടെന്തു കാര്യം. ഇതെല്ലാം സംഭവിക്കുന്നു നമുക്കു ചുറ്റും
ReplyDeleteവേദനിപ്പിച്ചു.... ആ രണ്ട് വാര്‍ത്തകള്‍ എന്താണെന്നനിക്കറിയില്ല... എങ്കിലും വേദനിച്ചു...
ReplyDeleteവേദനിപ്പിച്ചു.... ആ രണ്ട് വാര്‍ത്തകള്‍ എന്താണെന്നനിക്കറിയില്ല... എങ്കിലും വേദനിച്ചു...
ReplyDeleteഞങ്ങള്‍ വരുന്നു.....
ReplyDeleteവേദന അവസാനിക്കുന്നില്ല...
ReplyDeleteനിലയ്ക്കാത്ത വേദന....
ReplyDeleteനെഞ്ചില്‍ കുരുങ്ങിയ കരച്ചിലിന്റെ കെട്ടഴിക്കാതെ
ReplyDeleteഎന്‍റെ മോളെ മുറുകെ കെട്ടിപിടിച്ചു ഞാന്‍..
Orupadishtamaayi... Ashamsakal..!!!
ReplyDeletenice lines...........
ReplyDeleteസുനില്‍ ജയിക്കബ്ബ്, ചിറ്റഞ്ഞൂര്‍ കവിതകള്‍