ആദ്യത്തെ ബസ്സിനു തന്നെ പോകാനുള്ള കാരണം


ചിലപ്പോള്‍
രാവിലെ ബസ്റ്റോപ്പില്‍
ഞാനെത്തുന്ന നേരത്ത് എത്തുന്ന
ഒരു പെണ്‍കുട്ടിയാകാം,
ആ സമയം നോക്കി
അവള്‍ വന്നു നില്‍ക്കുന്നതാണെന്ന് തോന്നാം,
അവളു പോലും അറിയുന്നുണ്ടാവില്ല അത്.

പക്ഷേ, അവളായിരിക്കും
ഒന്നു കൂ‍ടി കിടക്കാനുള്ള
കിടക്കപ്പായയുടെ ക്ഷണത്തില്‍ നിന്നും
വിട്ടു പോരാന്‍ നിര്‍ബന്ധിക്കുന്നത്
വിളിച്ചെഴുന്നേല്‍പ്പിക്കുന്നത്
പുറപ്പെടുവിക്കുന്നത്
ആദ്യത്തെ ബസ്സിനു തന്നെ പോകാനുള്ള കാരണം.

7 comments:

  1. ആദ്യത്തെ ബസ്സിനു തന്നെ പോകാനുള്ള കാരണം

    ReplyDelete
  2. അതെ അതുതന്നെയാകാം കാരണം പലപ്പോഴും ഇങ്ങിനെ ചില ത്രെഡുകള്ളില്ലെങ്കില്‍ നാം എവിടെയൊ ചുരുണ്ടു കിടന്നുറങ്ങിപ്പോയേനെ... ഉണ്ടാകട്ടെ ഇങ്ങിനെ ചില പെണ്‍കുട്ടികളും പ്രലോഭനങ്ങളും നേരത്തേ ഉറക്കമുണര്‍ത്താന്‍

    ReplyDelete
  3. എത്ര സുന്ദരമായ കാരണം!

    ReplyDelete
  4. very silly reason.......

    ReplyDelete
  5. പരമാര്‍ത്ഥം.....

    ReplyDelete
  6. ഒരുപക്ഷേ, അവളും വരുന്നത് അങ്ങനെയുള്ള ചില പ്രതീക്ഷകളുമായായിരിക്കും.

    ReplyDelete