ഞാനും
എന്നെ കൊണ്ട് തോറ്റിരിക്കുന്നു
എത്ര അമര്‍ത്തിപ്പിടിച്ചാലും
മണത്തു തുടങ്ങിയാല്‍
പിന്നാലെ പാഞ്ഞു ചെല്ലും
മീന്‍ കാരനെ കാത്തുനിന്ന
വഴിയിലെ പൂച്ച,
വാ പൊത്തിപ്പിടിച്ചാലും
സഭയില്‍
അസഭ്യമിറക്കിവെക്കും
വിളമ്പും അല്‍പ്പത്തരങ്ങള്‍
വിരുന്നു വീടിന്‍റെ
അടുത്ത വീട്ടുകാരന്‍,
തുടലിട്ട് കെട്ടിയാലും
സദസ്സിന്‍റെ രസച്ചരട്
മുറിച്ചുകളയും
എല്ലുകാണാത്ത വളര്‍ത്തു നായ
എത്ര പടര്‍ന്നു
പകലിനെ മറച്ചാലും
വെട്ടിക്കളയില്ല പുകഴ്ത്തുകള്‍
അതു ന്യായമെന്ന്
ആരും പറയരുതെന്ന
ഒറ്റ ഉദ്ദേശ്യമേയുള്ളൂ
എന്നോട് ഞാൻ തോറ്റു
നീയും തോല്‍വി സമ്മതിക്കണം
ഇനി മരിച്ചാല്‍ കണ്ണടയും