ജീവിച്ചു പോകുന്നതിന് എന്തെങ്കിലും ഒന്ന്, ഭ്രാന്തായൊ, ബാധയായൊ വേണം.
ചില ബുക്കുകള്‍, കുറച്ചു കൂട്ടുകാര്‍, ഏതാനും സംഭവങ്ങള്‍
അടുത്ത ആഴ്ചയിലെങ്കിലും അച്ചടിച്ചു വരാനിടയുള്ള ഫീച്ചര്‍, അടുത്ത മാസാന്ത അവധി, വരുന്ന പെരുന്നാള്‍.
ഒരു മാസത്തെ അവധിക്കാലം പോലും കത്തെഴുതാമല്ലൊ കൂട്ടുകാര്‍ക്ക് എന്ന ആഹ്ലാദമായിരുന്നു.
ഇപ്പോള്‍ ബ്ലോഗായിരിക്കുന്നു ആ ഭ്രാന്തും ബാധയും.
ഒരു പോസ്റ്റിടാനായി പുലരുന്നു ദിവസം.
ഉമ്പാച്ചി ബ്ലോഗ് തുടങ്ങീട്ട് ഒരു വര്‍ഷം.
അജ്ഞാത മേല്‍ വിലാസമായാണ് ഉമ്പാച്ചി എന്ന ഐഡി ക്രിയേറ്റ് ചെയ്തത്.
പത്രമോപ്പീസിലെ പണിക്കെടുതികള്‍ക്കിടയില്‍ വിരിഞ്ഞൊരു പ്രണയം ഓണ്‍ ലൈനായി
സൂക്ഷിക്കാന്‍ അതു വഴി തരപ്പെട്ടു.
ഓണ്‍ലൈനല്ലാതായതോടെ ആ പ്രണയം മുറിപ്പെട്ടു, ഉമ്പാച്ചി പാഴിലായി.
അപ്പോഴാണ് കുരുത്തക്കേടിന് ഒരു മാട്രിമോണിയല്‍ സൈറ്റില്‍ ചെന്നു കേറി പെണ്ണുകാണല്‍ തുടങ്ങിയത്.
അത് ബ്ലോഗിലേക്കുള്ള നിമിത്തമായി, ബ്ലോഗായി പിന്നെ ഇഹലോകം.
ഈ കഥയിലെ കഥാപാത്രങ്ങളേയും പങ്കെടുത്തവരേയും മനസ്സാ നമിക്കുന്നു.
മലയാളത്തില്‍ എഴുതാനുള്ള വഴി കാട്ടിയത്ത് ശ്രീജിത്താണ്.
കവിത പോലെ ഞാന്‍ എഴുതുന്നത് കവിതയാണെന്ന് ഉറപ്പു പറഞ്ഞത് വിഷ്ണുമാഷാണ്.
പിന്നെ എത്രയോ കൂട്ടുകാരെ കിട്ടിയിരിക്കുന്നു.
സങ്കുചിത മനസ്കനാണ് ചില ബ്രൈക്കുകള്‍ തന്നത്.
ലാപൂട രാം മോഹന്‍ പാലിയത്ത് എന്നിവരെ ശ്രദ്ധിക്കണം എന്ന് ഓര്‍മിപ്പിച്ചു സങ്കുചിതന്‍.
കുഴൂര്‍ വിത്സണ്‍, അനിലന്‍ എന്നിവരെ അടുത്തു കിട്ടി.
കോഴിക്കോടും പരശുരാം എക്സ്പ്രസ്സും വിട്ടുള്ള കൂടുമാറ്റം
എന്നെ ബാധിക്കാതിരുന്നത് ഈ ബ്ലോഗുള്ളത് കൊണ്ടുകൂടിയാണ്.
ഇപ്പോള്‍ ഒഴിവു നേരത്തെ കളിയല്ലിത്, അത്രക്കുണ്ട് ഇവിടെ കണ്ടുമുട്ടാം എന്ന് പിരിയുന്നവര്‍.
ഇപ്പോഴും ഈ ഉമ്പാച്ചി എന്നാല്‍...? എന്ന് മിഴിക്കുന്നുണ്ട് ചിലര്‍.
ഉമ്പാച്ചി വടകരയുടെ നാട്ടുമൊഴിയില്‍ നിന്നും വരുന്നു.
ചുംബനം,
കുഞ്ഞു പൈതങ്ങളെ ഉമ്മ വെക്കുന്നതിനാ അങ്ങനെ പറയാറ്,
അല്ലാത്തതിനും പറയും.
കിസ്സിലുള്ള ആ അത് ഇതിലില്ല എന്ന് അവള്‍ പറഞ്ഞിട്ടുണ്ട്.
എന്ത് എന്ന് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു: മാലിന്യം.
എന്‍റെ തോന്നലുകളെ നിങ്ങളുടെ മിഴിച്ചുണ്ടുകള്‍ വന്ന് ഉമ്മ വെക്കുന്ന
ഈ കവിള്‍ത്തടത്തിന് മറ്റെന്തു പേരിടണമായിരുന്നു?
ഇപ്പോള്‍ ഉമ്പാച്ചി എന്‍റെ തന്നെ പേരായിരിക്കുന്നു,
ആയതിനാല്‍ ................. ഇനി പായും തലയണയും.
ഇവിടെ വെക്കുന്ന വാക്കുകളൊക്കെയും
ഉമ്മ വച്ച ചോറു പോലെ എനിക്ക് വിശേഷപ്പെട്ടത്...
ഞാന്‍ പലകുറി വിശപ്പാറ്റിയത്.
ഉമ്മ വച്ച ചോറ്.
ReplyDeleteഈ ടൈറ്റിലിനും അതുളവാക്കുന്ന
ശമനങ്ങള്‍ക്കും ഞാന്‍
രാം മോഹന്‍ പാലിയത്തിനോട് കടപ്പെട്ടവന്‍.
എന്റെ ഓര്‍മ ശരിയാണെങ്കില്‍ ഉമ്പാച്ചി എനിക്ക് മുന്‍പ് ബ്ലോഗ് തുടങ്ങിയിട്ടുണ്ട്.ഇപ്പോഴല്ല ഒരു വര്‍ഷം തികയുന്നത്...
ReplyDeleteഎല്ലാം വായിയ്ക്കാറുണ്ട് ഉമ്പാച്ചീ...
ReplyDeleteഒരു കമന്റിടല്‍ എന്നൊന്ന് ഉണ്ടായിട്ടില്ലെന്നു മാത്രം..
എല്ലാ ആശംസകളും..കവിതകള്‍ ധാരാളം ഇനിയും ഉണ്ടാവട്ടെ!
ഈ ഒരു കൊല്ലത്തെ പ്രധാനപ്പെട്ട ബ്ലോഗനുഭവങ്ങള്‍ എന്തൊക്കെ?
ReplyDelete(അഭിമുഖകാരന്‍ സ്റ്റൈലില്‍)
ഉമ്പാച്ചീ..
ReplyDeleteഹാപ്പി ബെര്‍ത്ത് ഡേ..:)
വാര്‍ഷികാശംസകള്‍..
ReplyDeleteകവിള്‍ത്തടം കവിതയുടെ ഉമ്പാച്ചികള്‍ കൊണ്ട് ഇനിമേലിലും ഇത്രമേല്‍ തുടുത്തിരിക്കട്ടെ..:)
somany people loved to give umbachi to you, but you were in search of lost umbachees. searching in vain. Hey man have you really win to see those who loved you?
ReplyDeleteI say you are a cruel. you loved only those who loved you, who cared you.
“എന്‍റെ തോന്നലുകളെ നിങ്ങളുടെ മിഴിച്ചുണ്ടുകള്‍ വന്ന് ഉമ്മ വെക്കുന്ന
ReplyDeleteഈ കവിള്‍ത്തടത്തിന് മറ്റെന്തു പേരിടണമായിരുന്നു?”
ഉമ്മ
എല്ലാ കവിളിലും
ReplyDeleteഎന്‍റെ ഉമ്പാച്ചികള്‍,
രാമൂന് മാത്രം രണ്ടെണ്ണം.
വിഷ്ണുമാഷെ ആദ്യ പോസ്റ്റുകള്‍ ഞാന്‍
ഡിലീറ്റിയത് ബ്ലോഗ് എന്തിനുള്ളതാണെന്ന് മനസ്സിലായപ്പോഴാണ്.
ആ സമയത്താണ് നാം തമ്മില്‍ മിണ്ടിതുടങ്ങിയത്.
അല്ലൂ, എനിക്കാളെ മനസ്സിലായില്ല.
എന്നെ എങ്ങനെ ഇത്രക്കു മനസ്സിലായി?
പി ആര്‍ പ്രയാസി ഷാഫി ലാപൂ
ഈ സൌഹൃദത്തിന് സ്തുതി.
പിന്നെ....?
പിന്നെ പറയാം
ee chorinu nalla madhuram
ReplyDeleteഎന്‍റെ തോന്നലുകളെ നിങ്ങളുടെ മിഴിച്ചുണ്ടുകള്‍ വന്ന് ഉമ്മ വെക്കുന്ന
ReplyDeleteഈ കവിള്‍ത്തടത്തിന് മറ്റെന്തു പേരിടണമായിരുന്നു?
ഈ പറഞ്ഞത് വല്ലാതെ കൊതിപ്പിക്കുന്നു ....