അറുത്തെടുത്ത എന്റെ ശിരസ്സ്
നിനക്ക്
കൊറിയറില്‍ അയക്കും
നിന്റേത്
മറ്റാര്‍ക്കെങ്കിലും
വിരുന്ന്
പട്ടു മെത്ത നിവര്‍ത്തിയ
മുറികളില്‍
ഭയത്തെ കൊണ്ട്
ശവപ്പുടവ വിരിപ്പിക്കും
മാന്ത്രിക വിളക്കുകളും
പറക്കുന്ന പരവതാനികളും
കട്ടെടുത്ത്
കഥകളില്‍ പകരം വെക്കും
പടക്കോപ്പുകളും
ബ്ലാക്ക് ബറി ഫോണുകളും
തോളില്‍ കയ്യിട്ട
സൌഹാര്‍ദ്ദങ്ങളെ
തട്ടിമാറ്റും
ഇളം പ്രായത്തിന്റെ മിനുപ്പും
തുടിപ്പുമുള്ള
തോക്കിന്‍ കൈകള്‍
മരിച്ചവരുടെ
ആത്മാക്കള്‍ക്കുള്ള
മെഴുകുതിരികളൂതിക്കെടുത്തി
കോപാഗ്നിയെക്കൂട്ടി
വീടുകള്‍ക്ക് തീകൊടുക്കും
വാക്കുകളേയും
സംഭാഷണങ്ങളേയും
തിരിച്ചു വിളിച്ച നിശ്ശബ്ദതയില്‍
നിലവിളികളും
വെടിയൊച്ചകളും
നയതന്ത്രപദമേല്‍ക്കും
ഭാഷയെത്തന്നെ
മാറ്റിക്കളയുമെന്നിട്ട്
അര്‍ത്ഥങ്ങള്‍
വിപര്യയങ്ങള്‍
പര്യായങ്ങളൊക്കെ തെറ്റും
സാധുവിന്റെ
പര്യായമല്ലാതാകും സന്യാസി
ഹിന്ദുവിന്റെ
വിപരീതമാകും മുസ്ലിം
കാലചക്രം പോലെയല്ല
കറങ്ങുക
കറങ്ങുന്നുണ്ടെന്ന് തന്നെ തോന്നുകയില്ല
നമുക്കിടയിലെ
ദൂരവും വേഗവും
*അനക്കങ്ങളെയാണ് ആദ്യം ഇല്ലാതാക്കുക.
*അനക്കം എന്ന വാക്കിനു ഞങ്ങളുടെ ഗ്രാമനിഘണ്ടുവില്‍ ചലനമെന്നും സംസാരമെന്നും അര്‍ത്ഥങ്ങള്‍.
വീര മൃത്യു, അപമൃത്യു, ദുര്‍മ്മരണം
ReplyDeleteഎന്നിങ്ങനെ പലയിനം മരണങ്ങളെ വരിച്ച
മുംബയിലെ നിരപരാധികള്‍ക്കും
അപരാധികള്‍ക്കും, ജീവിച്ചിരിക്കുന്ന നമുക്കും.
അവര്‍ണനീയം സുഹൃത്തേ.... ഇഷ്ടപ്പെട്ടു ....... :)
ReplyDeletenalla kavitha
ReplyDelete“വിരുന്ന്
ReplyDeleteപട്ടു മെത്ത നിവര്‍ത്തിയ
മുറികളില്‍
ഭയത്തെ കൊണ്ട്
ശവപ്പുടവ വിരിപ്പിക്കും“
ഉടലറ്റ ശിരസ്സുമായ് വരുന്ന പാര്‍സലിനായി കാത്തിരിക്കുക.
അനുഭവിച്ചു......
ReplyDeleteVeedu chudumpol, athilekku aa veettukareyum koody erinjukalayan marakkaruthayirunnu...! Ashamsakal.
ReplyDelete