ഉമ്പാച്ചിക്കൊരു കെ.ജി.എസ്‌ വായന

പോക്കും വരവും ബന്ധനസ്ഥമായ നിലനില്‍പ്പും മൊഴിയുടെ പുതു സ്വച്ഛന്ദതയില്‍ ആഖ്യാനം ചെയ്യുകയാണ്‌ റഫീക്ക്‌ "തിരുവള്ളൂരി'ല്‍. സമയം തെറ്റാതെ, ദിശ തെറ്റാതെ, കൃത്യമായ റൂട്ടുകളില്‍, കൃത്യമായ സമയപ്പട്ടികയില്‍ പോക്കുവരവ്‌ നടത്തുന്ന ബസ്സുകള്‍. സ്‌കൂള്‍ കുട്ടികളും. ഒരു പട്ടിയും ചിട്ടയുമില്ലാതെ തെക്കുവടക്ക്‌ നടന്ന്‌ കുരുത്തക്കേട്‌ പാസായി ചിലര്‍ പാസ്‌പോര്‍ട്ടെടുത്ത്‌ ഗള്‍ഫില്‍ പോയി ധനികരായി തിരിച്ചെത്തുന്നു. മുഹമ്മദിന്റെ തുണിപ്പീടികയും മൊയ്‌തീന്റെ അനാദിക്കടയും മുന്നോട്ടു പോയി; യഥാക്രമം ഫാഷന്‍ സ്‌പോട്ടിലേക്കും സൂപ്പര്‍ മാര്‍ക്കറ്റിലേക്കും. അതുവഴി നാട്ടിലെ ഒരു വിഭാഗവും മുന്നോട്ടു പോയി. ചലനമറ്റു നിന്നുപോയി മുനീറിന്റെ ചെരുപ്പുകട; ഈ ചെരിപ്പെല്ലാമുണ്ടായിട്ടും ഒരടി എങ്ങോട്ടും പോകാനാവാതെ. പടിക്കു പുറത്തുവച്ച ചെരുപ്പു പോലെ അതവിടെത്തന്നെ ഉണ്ട്‌; ആരും തട്ടി വീഴ്‌ത്താതെ. നിശ്ചലതയുടെയും മരവിക്കലിന്റെയും തീരത്തെ പുതിയൊരു കെടുനില്‍പ്പ്‌. എത്രയോ നിസ്വജന്മങ്ങളുടെ ഛായാചിത്രമാകുന്നുണ്ടിത്‌. ലത്തീഫിന്റെ തുന്നല്‍പ്പീടികയുമുണ്ട്‌ കൂട്ടുനില്‍പ്പിന്‌. ഒരു വ്യത്യാസം മാത്രം. ലത്തീഫിന്റെ ജന്മം മറ്റുള്ളവരുടെ ആഘോഷങ്ങളുടെയും വളര്‍ച്ചയുടെയും അളവുബുക്കാണ്‌. പെരുന്നാളിന്റെയും നിക്കാഹിന്റെയും സന്തോഷഭാഷയുടെയും അഴകളവുകളുടെയും കണക്കുകള്‍ അതിലുണ്ട്‌. സ്വന്തം പെങ്ങളുടെ ജീവിതവും പടവുകള്‍ പിന്നിട്ടത്‌ ആ അളവു ബുക്കിന്റെ പടികള്‍ ചവിട്ടി. എത്ര പരതിയാലും കാണില്ല, ആ ഏടുകളില്‍ അവന്റെ സ്വന്തം ഒരളവും. ചരിത്രത്തില്‍ ഇല്ലാത്തവരില്‍ ഒരാള്‍. ഇങ്ങനെയുണ്ട്‌ എത്രയെങ്കിലും പരാര്‍ത്ഥ ജന്മങ്ങള്‍ ഇന്നും നമ്മുടെ നാടന്‍ വാഴ്‌വില്‍. പോകാന്‍ മോഹമുണ്ടെങ്കിലും പോകാനാവാത്ത ബഹുഭൂരിപക്ഷത്തെ മുഴുവനായി കാണിക്കുന്നു ഇപ്പോഴും നിരത്തിലിറങ്ങി അടുത്ത ബസ്സിനു പോയാലോ എന്നു നില്‍പ്പായ അങ്ങാടി എന്ന ഗ്രൂപ്പ്‌ ഫോട്ടോ. തീവെപ്പും അടിപിടിയും കൊള്ളയും ഭീകരാക്രമണങ്ങളും എത്രയുണ്ടായാലും അകലെയോ അടുത്തോ മറ്റൊരഭയമില്ലാത്തവ; വിട്ടുപോകാനാവാത്ത ബന്ദിജനത. അങ്ങനെ പോക്കുവരവുകളുടെയും പോകാവരായ്‌കകളുടെയും പൊരുള്‍ ആളുന്ന വെട്ടവുമായി റഫീക്കിന്റെ വാക്കുകളും. കാലത്തെ തൊട്ട്‌.
-ദുബൈയില്‍ നിന്ന് പുറത്തിറങ്ങുന്ന പ്രവാസ ചന്ദ്രികയില്‍ നിന്ന്

15 comments:

  1. പ്രവാസ ചന്ദ്രികയില്‍ വായിച്ചിരുന്നു.
    സന്തോഷം.

    ReplyDelete
  2. njaanum vayichatha... :)

    Wishes..

    ReplyDelete
  3. സന്തോഷം...
    പെരുത്ത് പെരുത്ത് സന്തോഷം.
    ഇത് ഒരു അംഗീകാരം തന്നെയാണ്.

    ReplyDelete
  4. Congrats!!

    I do recall visiting your Thiruvallur when it was published in your blog...

    ReplyDelete
  5. സന്തോഷായിട്ടോ...

    ReplyDelete
  6. അല്ല ഉമ്പാച്ചി ,മൊത്തം മാറ്റത്തിന്റെ കാലമല്ലേ... ആ ദു നമ്പര്‍ ഒന്ന് എടുത്തു മാറ്റി പുതിയ കേരള നമ്പര്‍ വെക്കു ..ഞാന്‍ ഒന്ന് മിസ് കാള്‍ ഇട്ടോട്ടെ..

    ReplyDelete
  7. Congartulations

    ReplyDelete
  8. പ്രിയ സുഹൃത്തേ ,
    ഇതൊരു പുതിയ തുടക്കമാവട്ടെ, പിന്നിട്ടവഴികള്‍ നമ്മളില്‍ തങ്ങിനില്‍ക്കട്ടെ,ആപടവുകള്‍ നമ്മളെ മറന്നാലും ആവഴികളില്‍ നമ്മളുണ്ടായിരുന്നല്ലോ അന്ന് നാം നടന്ന വഴികളാണല്ലോ ഇന്നത്തെ റെയില്‍ ട്രാക്കുകള്‍ ...ശ്മശാനങ്ങള്‍ .....
    എങ്കിലും അന്നവിടെ നാം പങ്കിട്ടനാളുകള്‍ .......

    നമുക്ക് അഭിമാനിക്കാം കേരളത്തില്‍ ഒരു ശ്രീ .കെ.ജി. എസ്. സ്നേഹത്തോടെ സൗഹൃദത്തോടെ , ഡെല്‍ഹിയില്‍ ശ്രീ.സച്ചിദാനന്ദന്‍ എന്നീ കവികള്‍ എന്നും നമ്മോടൊപ്പം ഉണ്ടായിരുന്നൂ നമ്മുടെ വളര്‍ച്ചയില്‍
    യാതൊരു സങ്കോചവും കൂടാതെ ഏതു ചര്‍ച്ചയിലും കൂട്ടായ്മയിലും ആ മഹത് വ്യക്തികളുടെ സാമീപ്യമുണ്ടല്ലോ ? അതില്‍പ്പരം എന്താണ് സുഹൃത്തേ ...നമുക്ക്...

    ReplyDelete
  9. AnonymousJune 24, 2009

    നീ എപ്പോഴും ഒരു പിടി വള്ളിയാണ്,
    എപ്പോഴും പച്ചയായി കിടക്കുന്ന
    പലര്‍ക്കും പിടിച്ചു കയറാനുള്ള അപൂര്‍വ്വം ഒന്ന്.
    ഒരര്‍ത്ഥത്തില്‍ തഴച്ചു വളര്‍ന്നു കൊണ്ടിരികകുന്ന ഒരാല്‍മരം പോലെ
    പിടിവള്ളികള്‍ ഓരോന്ന് അറ്റ് പോകുമ്പോഴും
    അതിന്റെ വേദന മറച്ചുവെച്ച് പുതിയതോരോന്നു
    നീട്ടിയിടുന്ന ഒന്ന്.
    നന്നായിട്ടുണ്ട് എല്ലാം ഒരു പാട്
    പലപ്പോഴും നീ ഒരു വിങ്ങലാണ് റഫീ........
    ....
    എന്റെ ബ്ലോഗ്‌ പരിശോധിക്കാന്‍ മറക്കരുത്.

    ReplyDelete
  10. നീ എപ്പോഴും ഒരു പിടി വള്ളിയാണ്,
    എപ്പോഴും പച്ചയായി കിടക്കുന്ന
    പലര്‍ക്കും പിടിച്ചു കയറാനുള്ള അപൂര്‍വ്വം ഒന്ന്.
    ഒരര്‍ത്ഥത്തില്‍ തഴച്ചു വളര്‍ന്നു കൊണ്ടിരികകുന്ന ഒരാല്‍മരം പോലെ
    പിടിവള്ളികള്‍ ഓരോന്ന് അറ്റ് പോകുമ്പോഴും
    അതിന്റെ വേദന മറച്ചുവെച്ച് പുതിയതോരോന്നു
    നീട്ടിയിടുന്ന ഒന്ന്.
    നന്നായിട്ടുണ്ട് എല്ലാം ഒരു പാട്
    പലപ്പോഴും നീ ഒരു വിങ്ങലാണ് റഫീ........
    ....
    എന്റെ ബ്ലോഗ്‌ പരിശോധിക്കാന്‍ മറക്കരുത്.
    അന്‍സില്‍ മന്‍സൂര്‍

    ReplyDelete
  11. nee aaranennu njaan ariyunnatheyullu....njaan ninte aksharangal ariyatte ennittaakaam parichayappedal.

    ReplyDelete