തിരുവള്ളൂര്‌

വടകരക്ക്
ഇപ്പോള്‍ ബസ്സുണ്ടോ
ആയഞ്ചേരിക്കുള്ള
ഗ്രീന്‍ സ്റ്റാര്‍ പോയോന്ന്
റോട്ടിലിറങ്ങി
നില്പുണ്ട് പീടികകള്‍

റോഡ്കിംഗ് രാവിലെയും
വീണ വൈകുന്നേരവും
പലവട്ടം പോയും വന്നും കഴിഞ്ഞു

അതിനിടെ
ഞങ്ങള്‍
സ്കൂളില്‍ പോയി
തെക്കു വടക്കു നടന്നു
ബാക്കിയുള്ളവര്‍
കുരുത്തക്കേടു പാസായി
പാസ്പൊട്ടെടുത്തു
ഗള്‍ഫില്‍ പോയി
പണക്കാരായി
തിരിച്ചെത്തി

മുഹമ്മദിന്‍റെ തുണിപ്പീടിക
ഫാഷന്‍ സ്പോട്ടായി
മൊയ്തീന്‍റെ അന്നാദിക്കട
സൂപ്പര്‍ മാര്‍ക്കറ്റായി

മുനീരിന്‍റെ
ചെരിപ്പു പീടിക
മാത്രമുണ്ട്
പടിക്കു പുറത്തുവച്ച
ചെരിപ്പു പോലെ
ആരും
തട്ടീവീഴ്ത്താതെ

ലത്തീഫിന്‍റെ
തുന്നല്‍ പ്പീടികയുമുണ്ട്
കൂട്ടിന്
ഓരോ
പെരുന്നാളിനും
ഉടുപ്പിടുവിച്ചു കൊണ്ട്,
-അവന്‍റെ
അളവു ബുക്കിലൂടെയാണ്
പെങ്ങളു പോലും
വളര്‍ന്നതും വയസ്സറിയിച്ചതും.

ഇപ്പോഴും
നിരത്തിലിറങ്ങി
അടുത്ത ബസ്സിന്
പൊയാലോ എന്നു നില്‍പ്പാണ്
അങ്ങാടി,

അടിപിടിയുണ്ടാക്കിയും
തീവച്ചും
നോക്കിയതാണ്
എന്നിട്ടും
എങ്ങും
പോയിട്ടില്ല ഇതു വരെ.

21 comments:

 1. അങ്ങാടി പോയതല്ലേ ഇക്കണ്ട സ്ഥലമെല്ലാം

  ReplyDelete
 2. ഇതു കൊള്ളാം.
  ഒരു പഴയ നാല്‍ക്കവല നന്നായി വരച്ചു കാട്ടിയിരിക്കുന്നു.

  ഇഷ്ടപ്പെട്ടു. എന്റെ ഗ്രാമത്തിന്റെ ഓര്‍മ്മയും തന്നു ഇതു.

  ReplyDelete
 3. അങ്ങാടി വരികള്‍ നന്നായി. :)

  ReplyDelete
 4. അങ്ങാടി കൊള്ളാലൊ ഉമ്പാച്ചി. കണ്ടശ്ശാങ്കടവില്‍ പോയപോലെ.

  -സുല്‍

  ReplyDelete
 5. എന്‍റെ ഉമ്പാച്ചി. എന്താ പറയുക. എന്‍റെ നാല്‍‍ക്കവലയിലെ കലുങ്കു് കട്ടെടുത്തോണ്ടു പോയ പുരോഗമനമെന്നെ നോക്കി ചിരിയ്ക്കുന്നതു ഞാന്‍ കാണുന്നില്ല.

  ReplyDelete
 6. നന്നായി ഉമ്പാച്ചീ...

  “അടിപിടിയുണ്ടാക്കിയും
  തീവച്ചും
  നോക്കിയതാണ്
  എന്നിട്ടും
  എങ്ങും
  പോയിട്ടില്ല ഇതു വരെ.”

  ഇതിലും ഹൃദ്യമായി നിശ്ചലതയുടെ ജൈവനീതിയെ എഴുതിയിരിക്കുന്നത് ഞാനധികം വായിച്ചിട്ടില്ല..
  (ഓ.ടോ: ഉമ്പാച്ചിയുടെ കവിതകള്‍ ബൂലോകത്തിന് മാത്രമായി ഒതുക്കരുത്. മുഖ്യധാരാ മാധ്യമങ്ങളില്‍ കൂടി ഇതൊക്കെ കൊടുക്കണേ...)

  ReplyDelete
 7. തള്ളിനില്‍ക്കുന്ന അങ്ങടിയുടെ ജീവിതവും,ആശയാശങ്കകളും വരച്ചുചേര്‍ത്ത ഒരു കവിത. നന്നായിരിക്കുന്നു ഉബ്ബാച്ചി.

  ReplyDelete
 8. ഉംബാച്ചീ,

  മനോഹരം!!

  പുരോഗതിയില്‍, മാറ്റങ്ങളില്‍ താങ്കളുടെ അങ്ങാടി പോലെയാണ്‌ മറ്റോരോന്നും!!

  തുന്നല്‍ പീടികക്കാരന്റെ അളവു ബുക്കിലൂടെ വലുതായ കാലങ്ങള്‍!! അതെ റോടിലിറങ്ങി തന്നെ നില്‍പ്പാണ്‌, എങ്ങോട്ടൂം പൊവില്ലെങ്കിലും!

  ഏല്ലാ പൊസ്റ്റും വായിച്ചിട്ടുണ്ട്‌! ലാപുട്യുടെ അഭിപ്രായം തന്നെ.. ബ്ലൊഗ്ഗിലൊതുങ്ങരുത്‌!

  ReplyDelete
 9. ഉംബാച്ചീ,

  മനോഹരം!!

  പുരോഗതിയില്‍, മാറ്റങ്ങളില്‍ താങ്കളുടെ അങ്ങാടി പോലെയാണ്‌ മറ്റോരോന്നും!!

  തുന്നല്‍ പീടികക്കാരന്റെ അളവു ബുക്കിലൂടെ വലുതായ കാലങ്ങള്‍!! അതെ റോടിലിറങ്ങി തന്നെ നില്‍പ്പാണ്‌, എങ്ങോട്ടൂം പൊവില്ലെങ്കിലും!

  ഏല്ലാ പൊസ്റ്റും വായിച്ചിട്ടുണ്ട്‌! ലാപുട്യുടെ അഭിപ്രായം തന്നെ.. ബ്ലൊഗ്ഗിലൊതുങ്ങരുത്‌!

  ReplyDelete
 10. ഇതു കൊള്ളാം :)

  ReplyDelete
 11. ലത്തീഫിന്‍റെ
  തുന്നല്‍ പ്പീടികയുമുണ്ട്
  കൂട്ടിന്
  ഓരോ
  പെരുന്നാളിനും
  ഉടുപ്പിടുവിച്ചു കൊണ്ട്,
  -അവന്‍റെ
  അളവു ബുക്കിലൂടെയാണ്
  പെങ്ങളു പോലും
  വളര്‍ന്നതും വയസ്സറിയിച്ചതും.

  ലാപുട പറഞ്ഞ അതേ അഭിപ്രാ‍യം. ചെറിയൊരു വാതില്‍ തുറന്നു കവിതകളുടെ വസന്തത്തിലേയ്ക്കു പ്രവേശിച്ചതു പോലൊരു ബ്ലോഗ്. കുളത്തിനു നടുവില്‍ മുങ്ങിക്കിടന്നു കുളത്തിന്റെ വിസ്തൃതി അറിയാന്‍ ശ്രമിക്കുന്നതു പോലെയുള്ള കവിതകളില്‍ നിന്നു റഫീക്കിന്റെ വരികള്‍ വളരെ വ്യത്യസ്തമാണു്. ബ്ലോഗില്‍ തുടര്‍ന്നും കാണുമെന്നു തന്നെ പ്രതീക്ഷിച്ചുകൊണ്ടു്...

  ReplyDelete
 12. എന്റെ കണിയാപുരം കണ്മുന്നില്‍ വന്നപോലെ.

  ഓരോ വയനക്കാരന്റേയും മനസില്‍ പ്രത്യക്ഷ പെടുന്ന അവനവന്റെ സ്വന്തം നാട്ടിലെ അങ്ങാടിയുടെ ചിത്രം കാട്ടികൊടുക്കുന്ന താങ്കള്‍ സമര്ത്ഥന്‍ തന്നെ.

  എന്നെ വീണ്ടും കാഴ്ചകള്‍ കാട്ടി തരു.

  ReplyDelete
 13. ഇഷ്ടപെട്ടു.

  qw_er_ty

  ReplyDelete
 14. " അതിനിടെ
  ഞങ്ങള്‍
  സ്കൂളില്‍ പോയി
  തെക്കു വടക്കു നടന്നു
  ബാക്കിയുള്ളവര്‍
  കുരുത്തക്കേടു പാസായി
  പാസ്പൊട്ടെടുത്തു
  ഗള്‍ഫില്‍ പോയി
  പണക്കാരായി
  തിരിച്ചെത്തി "
  ഇത് എന്റെ നാടിന്റെ ചിത്രം കൂടിയാണ്

  ReplyDelete
 15. കവിത പോലെ വായനയില്‍ കത്തി നില്‍ക്കുന്നൂ മനസ്സും..
  എല്ലാവിധഭാവുകങ്ങളും നേരുന്നു...
  സസ്നേഹം

  ReplyDelete
 16. ningalute kavithakal vayichu kazhiyumbol vallatha oru
  ethakkedu thonnunnu....
  nalla cinema,kadha,pattu kettaal
  oke thonnunna onnu..
  mathruboomiyile bloganakkaaronnum
  ithonnum kaanarille?allenkilum athilokke enthaa karyam...
  "simply great"

  ReplyDelete
 17. അടിപിടിയുണ്ടാക്കിയും
  തീവച്ചും
  നോക്കിയതാണ്
  എന്നിട്ടും
  എങ്ങും
  പോയിട്ടില്ല ഇതു വരെ.

  അസ്വസ്തനായ മുഖം നഷ്ടപ്പെട്ട....എവിടെയും എത്താതെ പൊയി എന്നു സ്വകാര്യമായി ദുഖിക്കുന്ന ഒരു യുവാവുകൂടിയുണ്ട്‌ ഈ വരികളില്‍....

  ReplyDelete
 18. നാരായണൻ മാഷും,കരമാകരമയും,പുളിയച്ചാറും,അരുൾജ്യോതിയും .കനാലും,കന്നിനടയും...പാലവും...സവിതയും, ചിഞ്ചുവും തടിയൻ ഡ്രൈവറും ......ഓർമ്മകളിലൂടെ ഒരു യാത്ര പോയി .ഉമ്പാചിയുടെ കവിതയിലൂടെ

  ReplyDelete
 19. ബൂലോകത്തെ വസന്തത്തിന്റെ ഇടിമുഴക്കമാണീയുമ്പാച്ചി.

  ReplyDelete
 20. assalayi,
  chakan pokunna nadum
  chakatha kavithayum

  ReplyDelete
 21. ആശംസകൾ

  Zammilooni അല്ലേ ഈ ഉമ്പാച്ചി

  ReplyDelete