Showing posts with label നിന്റെ വിരൽതുമ്പിൽ. Show all posts
Showing posts with label നിന്റെ വിരൽതുമ്പിൽ. Show all posts

നിന്റെ വിരൽതുമ്പിൽ

റോഡ്‌ മുറിച്ചു കടന്നപ്പോഴെല്ലാം 
നീയെന്റെ കൈ പിടിച്ചു 
ഞാനന്നേരം അന്ധനായി,
കണ്ണു വേണ്ടതില്ലല്ലേ കാണാനെന്ന് 
നിന്നെ അറിയിക്കാതെ ബുദ്ധനുമായി.

ചങ്ങാതി നന്നായാൽ 
കണ്ണു തന്നെ വേണ്ടെന്നൊരു സ്റ്റാറ്റസ്‌ 
ഉള്ളിലെഴുതി.

മറുവശമെത്തി
നിന്റെ കൈ വിടുവിച്ചപ്പോൾ
വീണ്ടും പിടുത്തം വിട്ട പ്രണയിയായി.

അന്ധമല്ലോ പ്രണയം.

അന്ധത പെരുത്തിപ്പോൾ സാധാരണ പൗരനുമായി.