കടല്‍ കാണുമ്പോൾ
കരയിലിണ്ടാകും
ഉപ്പിലിട്ടതോരോന്ന്
മാങ്ങ
നെല്ലിക്ക
കൈതച്ചക്ക
കാരറ്റ്
ഏതിലും പ്രിയമൂറും
ഉമിനീരിന്
കപ്പലോടിക്കാം
വായിലപ്പോള്‍ നിറയും
ഒരു കടലെന്നവള്‍
ഭരണിയില്‍
ഉപ്പുവെള്ളം
പച്ചമുളക്
എരിവ്
ഒക്കെ കാത്തു നിൽക്കും
ഉന്തുവണ്ടിയുമായ്
കടലുമുണ്ടാകും
ഉപ്പിലിട്ടോട്ടെ
സൂര്യനെ
എന്നു ചോദിച്ചു കൊണ്ട്..