കടല്‍ കാണുമ്പോൾ
കരയിലിണ്ടാകും
ഉപ്പിലിട്ടതോരോന്ന്
മാങ്ങ
നെല്ലിക്ക
കൈതച്ചക്ക
കാരറ്റ്
ഏതിലും പ്രിയമൂറും
ഉമിനീരിന്
കപ്പലോടിക്കാം
വായിലപ്പോള്‍ നിറയും
ഒരു കടലെന്നവള്‍
ഭരണിയില്‍
ഉപ്പുവെള്ളം
പച്ചമുളക്
എരിവ്
ഒക്കെ കാത്തു നിൽക്കും
ഉന്തുവണ്ടിയുമായ്
കടലുമുണ്ടാകും
ഉപ്പിലിട്ടോട്ടെ
സൂര്യനെ
എന്നു ചോദിച്ചു കൊണ്ട്..
നന്നായിരിക്കുന്നു,ഉമ്പാച്ചി
ReplyDeleteഉപ്പിലിട്ട നെല്ലിക്കയും മാങ്ങയും എനിക്കെന്നും പ്രിയമുള്ളതായിരുന്നു.ഇത് കണ്ടപ്പോള്‍ കൂട്ടുകാരോടൊത്ത് ഉപ്പിലിട്ട നെല്ലിക്കയും മാങ്ങയും മതിവരുവോളം തിന്നിരുന്ന കോഴിക്കോട് ബീച്ചിലെ സായാഹ്നങ്ങള്‍ ഓര്‍ത്തുപോയി.
ഹായ്...........വായില് വെളളമൂറുന്നു.
ReplyDelete