പരശുരാമന്‍
മഴു കൊണ്ട്
ഇ എം എസ്
ബാലറ്റ് കൊണ്ട്
നക്സലൈറ്റുകള്‍
ബുള്ളറ്റ് കൊണ്ട്
ഉണ്ടാക്കിയതു
പല കേരളം.
വെറും
മൌസ് കൊണ്ട്
അടുത്ത സീറ്റിലെ
കുഞ്ഞിക്കണ്ണനുണ്ടാക്കി
ഒരു കേരളം.
തൊട്ടപ്പുറത്തിരിക്കുന്ന
രാഘവന്‍
പറഞ്ഞു
അഞ്ചു വറ്ഷം
കൂടിക്കഴിഞ്ഞാല്‍
ഞാനും കേരളവും പെന്‍ഷനാവും.
-കേരളപ്പിറവി ദിനാശംസകള്‍