അതെയതേ
മാങ്ങ മാത്രമേ തരൂ
എന്ന വാശി
മാവ് ഉപേക്ഷിക്കുകയും
അവളുടെ മടിയില്‍
ചുരുണ്ട് കിടന്നു
ഒരുച്ചക്ക്
പൂച്ചക്കുട്ടികള്‍
മുലയുണ്ണുകയും
ഒരു ഭാഷയിലും
തിരിച്ചറിയാനാവാത്ത
കുറേ വരികളുമായി
പേനകള്‍
കയ്യില്‍കിടന്ന് വിറക്കുകയും
റീഫില്ലര്‍ കുടയുമ്പോള്‍
മഷിക്കൊപ്പം,
എഴുതാനിരുന്ന വാക്കുകള്‍
തെറിച്ചു വീഴുകയും
കല്ലെടുക്കുന്ന
കുട്ടികളെ പിടിച്ച്
തുമ്പികള്‍
ആകാശത്തേക്ക് ഉയരുകയും
കിണറോ കുളമോ
ഒറ്റക്കൊരു തൊട്ടിവെള്ളം
തലയില്‍
കമിഴ്ത്തുകയും
ചെയ്യുക
നേരത്തേ പറഞ്ഞ
മാവ്
കുട്ടികള്‍
എറിഞ്ഞാലേ
കായ്ക്കൂ എന്നത് മറന്നതു പോലെ.