തലക്കു മീതെ
അര്‍ദ്ധവൃത്താക്റ്‌തിയില്‍
ഒരു മേലാപ്പാണ്`
ഗ്രാമത്തിലെ ആകാശം
കണ്ണില്‍ കുത്തുന്ന
ഒരു സൂര്യനാണവിടത്തെ
താമസക്കാരന്‍
അയാള്‍ ക്ക്
ഗ്രാമത്തിലുണ്ടായിരൂന്നു
പച്ചയില്‍ മണ്ണു പുറ്റുകുത്തിയ
ഒരു പുല്‍ത്തകിടി
അവിടേക്ക്
കതകു തുറന്നിരുന്നു
എല്ലാ കാതുകളും
അവിടേക്ക്
കളിക്കാന്‍ വന്നിരൂന്നു
എല്ലാ കുട്ടികളും
ഇന്നലെ
ഒരു മണ്ണു മാന്തിയന്ത്രം
എല്ലാം കണ്ടു വച്ചു പൊയിട്ടുണ്ട്
മാനം
കമാനം
ആകെയുള്ളതു മാനം
എന്നൊക്കെത്തോന്നുന്ന
ഈ പ്രായത്തിലും
പഴയ മേലാപ്പാണ് ആകാശം
ആ കമാനത്തിനു
കുറുകെ കെട്ടിയ
സമരപ്പന്തലാണ്
ഗ്രാമം