ആകമാനം

തലക്കു മീതെ
അര്‍ദ്ധവൃത്താക്റ്‌തിയില്‍
ഒരു മേലാപ്പാണ്`
ഗ്രാമത്തിലെ ആകാശം

കണ്ണില്‍ കുത്തുന്ന
ഒരു സൂര്യനാണവിടത്തെ
താമസക്കാരന്‍

അയാള്‍ ക്ക്
ഗ്രാമത്തിലുണ്ടായിരൂന്നു
പച്ചയില്‍ മണ്ണു പുറ്റുകുത്തിയ
ഒരു പുല്‍ത്തകിടി

അവിടേക്ക്
കതകു തുറന്നിരുന്നു
എല്ലാ കാതുകളും
അവിടേക്ക്
കളിക്കാന്‍ വന്നിരൂന്നു
എല്ലാ കുട്ടികളും

ഇന്നലെ
ഒരു മണ്ണു മാന്തിയന്ത്രം
എല്ലാം കണ്ടു വച്ചു പൊയിട്ടുണ്ട്

മാനം
കമാനം
ആകെയുള്ളതു മാനം
എന്നൊക്കെത്തോന്നുന്ന
ഈ പ്രായത്തിലും
പഴയ മേലാപ്പാണ് ആകാശം

ആ കമാനത്തിനു
കുറുകെ കെട്ടിയ
സമരപ്പന്തലാണ്
ഗ്രാമം

5 comments:

 1. ആകമാനം
  ഒരു പുതിയ പോസ്റ്റ്

  ReplyDelete
 2. ‘ആകമാനം’ നന്നാ‍യി.ഗ്രാമങ്ങളെ മുഴുവന്‍ സമരപ്പന്തലുകളാക്കിമാറ്റുന്ന പുതിയസംസ്കാരത്തോട് സമരം ചെയ്യുവാന്‍ ഉള്ളിലുള്ള കനലുകളെ കെടാതെ സൂക്ഷിക്കാന്‍ എന്തെങ്കിലുമൊക്കെ നമുക്കും ചെയ്യണം.അഭിനന്ദനങ്ങള്‍..

  ReplyDelete
 3. മണ്ണുമാന്തിയന്ത്രങ്ങള്‍ വേഗം പണി തുടങ്ങട്ടെ.
  ഇപ്പോഴുള്ള സമരപ്പന്തല്‍ പൊളിച്ച്‌ ഒരു ഫൈവ്‌ സ്റ്റാര്‍ സമരപ്പന്തല്‍ പണികഴിപ്പിക്കണം.
  എന്നിട്ട്‌ വേണം അതിനകത്തിരുന്നു ഉഷാറായി സമരം ചെയ്യാന്‍!

  ReplyDelete
 4. മനൊഹരമായ ഒരു ഗ്രാമത്തിന്റെ ജലച്ഛായാചിത്രം വരച്ച കവി ... കാലം നരപ്പിച്ച തന്റെ ഗ്രാമചിത്രത്തെ വലിച്ചെറിയുന്നതിനുമുബ്‌ ഒര്‍മ്മകള്‍ ചാലിച്ച്‌ വീണ്ടും സുന്ദരമാക്കന്‍ ശ്രമിക്കുന്നു.
  ഗ്രാമ സദസ്സുകളില്‍ വീണ്ടും വീണ്ടും വായിക്കപ്പെടേണ്ട കവിത.

  ReplyDelete