പെരുമഴ
തോര്‍ന്ന
മൌനം
വിളിച്ചപ്പോള്‍
ഇറവെള്ളം
ചവിട്ടി
പനി വന്നു
കരിമ്പടത്തിനുള്ളിലെ
ഇരുട്ടില്‍
ചൂടും തണുപ്പും
കെട്ടിപ്പിടിച്ച്
കിടന്നുറക്കമായി
ജ്വര മൂര്‍ച്ച
ചോരയും
മാംസവും
ഊറ്റിക്കടഞ്ഞു
ഉഷ്ണമേഘമായി
ഞാന്‍
പനി
ആയിരത്തി
രണ്ടാമത്തെ രാവുമായി
രാക്കഥ കഴിഞ്ഞ്
പാതിര
മയങ്ങിയപ്പോള്‍
പനി
കാതിലോതി
''ഗുഡ്നൈറ്റ്''