Showing posts with label വിള്ളല്‍. Show all posts
Showing posts with label വിള്ളല്‍. Show all posts

വിള്ളല്‍

വലുതായിരുന്നു
വിള്ളല്‍
നടന്ന
വഴികളൊന്നാകെ
അതിലെ
പുറത്തെത്തി

കാലുരഞ്ഞ
കരിങ്കല്ല്
നായ ഓറ്റിയ
മൈല്‍ കുറ്റി
ഒരടയാളവും
ബാക്കി വച്ചില്ല വേദന

വരള്‍ച്ചയൊന്നും
ഉണ്ടായിരുന്നില്ല
എന്നിട്ടും
വിണ്ടു
ഇപ്പോഴൊരിത്തിരി
നടക്കനാവില്ല

കാര്യങ്ങളതു കൊണ്ട്
എളുപ്പമായി

മതിയാവോളം
ഈ ഇരിപ്പിരിക്കാം

ഇരുന്ന ഇരിപ്പില്‍
തീര്‍ക്കാം
കാലുമേറ്റി
നടക്കുന്നൊരാളെപ്പറ്റി
അയാളുടെ
പദ വിന്യാസങ്ങളെപ്പറ്റി
ഭൂമിയുടെ
വിള്ളലുകളെപ്പറ്റി
ഒരുപന്യാസം