വിള്ളല്‍

വലുതായിരുന്നു
വിള്ളല്‍
നടന്ന
വഴികളൊന്നാകെ
അതിലെ
പുറത്തെത്തി

കാലുരഞ്ഞ
കരിങ്കല്ല്
നായ ഓറ്റിയ
മൈല്‍ കുറ്റി
ഒരടയാളവും
ബാക്കി വച്ചില്ല വേദന

വരള്‍ച്ചയൊന്നും
ഉണ്ടായിരുന്നില്ല
എന്നിട്ടും
വിണ്ടു
ഇപ്പോഴൊരിത്തിരി
നടക്കനാവില്ല

കാര്യങ്ങളതു കൊണ്ട്
എളുപ്പമായി

മതിയാവോളം
ഈ ഇരിപ്പിരിക്കാം

ഇരുന്ന ഇരിപ്പില്‍
തീര്‍ക്കാം
കാലുമേറ്റി
നടക്കുന്നൊരാളെപ്പറ്റി
അയാളുടെ
പദ വിന്യാസങ്ങളെപ്പറ്റി
ഭൂമിയുടെ
വിള്ളലുകളെപ്പറ്റി
ഒരുപന്യാസം

3 comments:

  1. ഉമ്പാച്ചീ,വന്ന് വന്ന് ഞാന്‍ നിങ്ങളുടെ ഒരാരാധകനായിത്തീരുമോ എന്ന് ഭയക്കുന്നു.കവിതയുടെ ഈ ശുഭകാലത്തിന് എല്ലാ ആശംസകളും...

    ReplyDelete
  2. വിള്ളല്‍ - മാനത്തും മണ്ണിലും മനസ്സിലും.

    കവിത നന്നായിരിയ്ക്കുന്നു.

    ReplyDelete
  3. ഉമ്പാച്ചി, നന്നായിരിക്കുന്നു

    -സുല്‍

    ReplyDelete