അദ്ദേഹം ഇന്നലെ
എന്നോടും സംസാരിച്ചു.
പാതവക്കിലെ പൂത്തുനിന്ന
വിളക്കു മരച്ചോട്ടില്‍ ഞങ്ങള്‍ കണ്ടുമുട്ടി.
പുഴുവിന് അതിന്‍റെ വഴി ധാരാളം,
ഉറുമ്പ് അതിന്‍റെ വഴി വരിയിട്ടെഴുതും
നീ നിന്‍റെ വഴി, നിന്‍റെ വരി
?
ഉത്തരം മുട്ടി
നോട്ടം ദൂരേക്കു നീട്ടി
നില്‍ക്കുന്നേരം
....................
....................
അകലെ നിന്ന്
വെളിച്ചത്തിന്‍റെ
രണ്ടു കണ്ണുള്ള ഒരിരുട്ടിനെ
റോഡ് വലിച്ചു കൊണ്ട് വന്നു,
ഞാന്‍ നോക്കി നില്‍ക്കേ
ആ കള്ളവണ്ടിയില്‍
കയറി
അപ്രത്യക്ഷനായി അദ്ദേഹം.