Showing posts with label ആദ്യത്തെ ബസ്സിനു തന്നെ പോകാനുള്ള കാരണം. Show all posts
Showing posts with label ആദ്യത്തെ ബസ്സിനു തന്നെ പോകാനുള്ള കാരണം. Show all posts

ആദ്യത്തെ ബസ്സിനു തന്നെ പോകാനുള്ള കാരണം


ചിലപ്പോള്‍
രാവിലെ ബസ്റ്റോപ്പില്‍
ഞാനെത്തുന്ന നേരത്ത് എത്തുന്ന
ഒരു പെണ്‍കുട്ടിയാകാം,
ആ സമയം നോക്കി
അവള്‍ വന്നു നില്‍ക്കുന്നതാണെന്ന് തോന്നാം,
അവളു പോലും അറിയുന്നുണ്ടാവില്ല അത്.

പക്ഷേ, അവളായിരിക്കും
ഒന്നു കൂ‍ടി കിടക്കാനുള്ള
കിടക്കപ്പായയുടെ ക്ഷണത്തില്‍ നിന്നും
വിട്ടു പോരാന്‍ നിര്‍ബന്ധിക്കുന്നത്
വിളിച്ചെഴുന്നേല്‍പ്പിക്കുന്നത്
പുറപ്പെടുവിക്കുന്നത്
ആദ്യത്തെ ബസ്സിനു തന്നെ പോകാനുള്ള കാരണം.