ഞാനാണ് കട്ടുറുമ്പ്
സ്വര്‍ഗസ്ഥനായിരുന്നു മുമ്പ്
ആറ്റിറമ്പിലും
പൂമരച്ചോട്ടിലും
അവരിരുവരും
പ്രണയം പോലുമാകാതെ
നടന്നു,
നഗ്നത മാത്രം
കണ്ടു കണ്ടു മടുത്ത്
ഒരു കുറിപ്പെഴുതിവച്ച് ഞാന്‍
നാടുവിട്ടു
വൈകാതെ
അവരുമിങ്ങെത്തി
പച്ചിലയില്‍ പൊതിഞ്ഞ
അവരുടെ
പരിഭവങ്ങള്‍
അന്നേ കണ്ടു നില്‍ക്കാനായില്ല
അന്നു തുടങ്ങിയതാണേ
ഈ തിരക്കിട്ടുള്ള നടത്തം
ഇവിടെ സ്വര്‍ഗം
തീര്‍ക്കൂന്നവരോടുള്ള ഈ അസൂയ...
അതു കൊണ്ടവരെ തേടിപ്പോകുന്നു
ഒന്ന് ചെറുങ്ങനെ അലോസരപ്പെടുത്തണം
അതവര്‍ക്കും ഒരു രസം.