ചായക്കോപ്പയുടെ
രൂപത്തിലുണ്ടാക്കിയ
വാട്ടര്‍ ടാങ്കിനു കീഴെ
വൈകുന്നേരത്തെ
വിശ്രമത്തിലാണ്
ആളില്ലാത്ത വീട്
ഒറ്റക്കിരുന്നു
മുഷിഞ്ഞിട്ട്
കാട്ടിലേക്കു
തന്നെമടങ്ങിയാലോ
എന്നാലോചിക്കുന്ന
ഒരുമരത്തിന്‍റെ
കയ്യോ കാലോ ആയിരിക്കണം
വാതിലും ജനലും
ഒരു കൂര്‍ക്കം വലിയോ
അടക്കംപറച്ചിലോ
കേള്‍ക്കുന്നതിന്
അപ്പുറത്തെ
വീട്ടിലേക്ക്
ജനല്‍ തുറന്നിട്ടുണ്ട്
ഒരു മുറി