ചായക്കോപ്പയുടെ
രൂപത്തിലുണ്ടാക്കിയ
വാട്ടര്‍ ടാങ്കിനു കീഴെ
വൈകുന്നേരത്തെ
വിശ്രമത്തിലാണ്
ആളില്ലാത്ത വീട്
ഒറ്റക്കിരുന്നു
മുഷിഞ്ഞിട്ട്
കാട്ടിലേക്കു
തന്നെമടങ്ങിയാലോ
എന്നാലോചിക്കുന്ന
ഒരുമരത്തിന്‍റെ
കയ്യോ കാലോ ആയിരിക്കണം
വാതിലും ജനലും
ഒരു കൂര്‍ക്കം വലിയോ
അടക്കംപറച്ചിലോ
കേള്‍ക്കുന്നതിന്
അപ്പുറത്തെ
വീട്ടിലേക്ക്
ജനല്‍ തുറന്നിട്ടുണ്ട്
ഒരു മുറി
അടുത്ത വീട്
ReplyDeleteഒരു പുതിയ രചന
വേഗം തീര്‍ന്നുപോയതുപോലെ.
ReplyDeleteനന്നായിട്ടുണ്ട്.
ഉംബാച്ചീ, എവിടെയാണീ കവിതയുടെ നിധി പേടകം?ആരാലും തൊടാത്ത ഒന്ന് കണ്ടിട്ടു പോലുമില്ലാത്ത ഈ പൂവുകള്‍ ഏത് കാട്ടില്‍ നിന്നാണ് ശേഖരിക്കുന്നത്?
ReplyDeleteഇരുന്നു മടുത്ത ജനലിറങ്ങി നടന്നു പോകുന്ന ഒരു കവിതയുണ്ട് ആനന്ദിന്റെ 'അപഹരിക്കപ്പെട്ട ദൈവങ്ങളില്‍ '..
ReplyDeleteപുള്ളിക്കാരന്‍ തിരിച്ചു വരുന്നുണ്ട് .. ജനലിനു ജനലായിരിക്കാന്‍ ഒരു ചുവരിനുള്ളിലേ കഴിയൂ എന്നു മനസ്സിലാക്കിയിട്ട്.
വീടുകളെപ്പറ്റി ഒരു പാടു കാഴ്ച്ചകള്‍ ആ പുസ്തകത്തിനുള്ളിലുണ്ട്.
ഏന്തോ ഈ കവിത ആ പുസ്തകത്തിന്റെ ഒരു പാസ്സ്‌വേഡ് പോലെ തോന്നുന്നു.
ഇതു കൊണ്ടതൊന്നു തുറന്നു നോക്കട്ടെ. വേറേ എന്തേലും ഡെസ്ക്‌ടോപ്പുകള്‍ കിട്ടുമോന്നറിയണമല്ലോ..
ഉമ്പാച്ചീ നന്നായി.
ഇരുന്നു മടുത്ത ജനലിറങ്ങി നടന്നു പോകുന്ന ഒരു കവിതയുണ്ട് ആനന്ദിന്റെ 'അപഹരിക്കപ്പെട്ട ദൈവങ്ങളില്‍ '..
ReplyDeleteപുള്ളിക്കാരന്‍ തിരിച്ചു വരുന്നുണ്ട് .. ജനലിനു ജനലായിരിക്കാന്‍ ഒരു ചുവരിനുള്ളിലേ കഴിയൂ എന്നു മനസ്സിലാക്കിയിട്ട്.
വീടുകളെപ്പറ്റി ഒരു പാടു കാഴ്ച്ചകള്‍ ആ പുസ്തകത്തിനുള്ളിലുണ്ട്.
ഏന്തോ ഈ കവിത ആ പുസ്തകത്തിന്റെ ഒരു പാസ്സ്‌വേഡ് പോലെ തോന്നുന്നു.
ഇതു കൊണ്ടതൊന്നു തുറന്നു നോക്കട്ടെ. വേറേ എന്തേലും ഡെസ്ക്‌ടോപ്പുകള്‍ കിട്ടുമോന്നറിയണമല്ലോ..
ഉമ്പാച്ചീ നന്നായി.
നല്ല കവിത.
ReplyDeleteഇപ്പോള്‍ നാട്ടില്‍ ഒറ്റക്കിരുന്നു മുഷിയുന്ന വീടുകളുടേയും ആളുകളുടേയും എണ്ണം കൂടുകയല്ലേ. പിന്നെ ചുറ്റും വലിയ ആള്‍കൂട്ടമുണ്ടെകിലും ഏകാന്തത തോന്നാറുണ്ടല്ലോ ചിലപ്പോള്‍.
ആളില്ലാ വീടുകളില്‍ ഇങ്ങനെ എത്ര എത്ര ചിന്തകള്‍....
ReplyDeleteആരും പാര്‍ക്കാത്തവീടുകള്‍ പുറത്തല്ല; ഞാന്‍ എന്നില്‍ താമസിക്കുന്നതേയില്ല. ജനലുകള്‍, വാതിലുകള്‍ -ഇന്ദ്രിയങ്ങള്‍-(അവര്‍ക്ക് വേണ്ടതു തേടി അവര്‍ പോയിക്കഴിഞ്ഞു) അനാഥമാക്കിയ വീടുവിട്ട് ഞാനും വരുന്നു കാട്ടിലേക്ക്...
ReplyDeleteകൊള്ളാം... നന്നായിട്ടുണ്ട് ഉമ്പാച്ചീ....
ReplyDeleteആശയം വളരെ ഇഷ്ടപ്പെട്ടു.
സസ്നേഹം
സലില്‍
നാട്യങ്ങളില്ലാത്ത മലയാളത്തിന്റെ.... നിശ്വാസം പൊലെ ഒരു കവിത. ഒറ്റപ്പെട്ടു നില്‍ക്കുന്ന ഏകാന്തതയുടെ മൌനമായ ചിന്തകള്‍ !!
ReplyDeleteഉംബാച്ചി,
തെളിഞ്ഞ ഗ്രാമ്യ വിശുധിയുള്ള ഇളംകാറ്റായി താങ്കള്‍ നിലകൊള്ളുംബോള്‍ ചിത്രകാരന്‍ കാറ്റുകൊള്ളാന്‍ വരാതിരിക്കാനാകില്ല.
(താങ്കളുടെ ഉംബാച്ചിയെന്ന പ്രൊഫെയില്‍ നാമം ഉളവാക്കിയ കുട്ടിക്കളിയാകുമെന്ന മുന്‍വിധി ചിത്രകാരന്‍ തിരുത്തിയിരിക്കുന്നു.)
സസ്നേഹം,
- ചിത്രകാരന്‍.
കവിത തീര്‍ച്ചയായും
ReplyDeleteവാതിലുകളാണ`
പ്രിയ ഉംബാചി,
പക്ഷേ
വാതിലുകള്‍
തുറന്നിടണം
ഉംബാചിയുടെ കവിതയില്‍
എനിക്കു വാതിലിന്റെ
ചിത്രങ്ങള്‍ മാത്രമാണു
കാണാന്‍ കഴിഞ്ഞത്
നല്ല കവിത.
ReplyDeleteആദ്യമായാണ് ഇവിടെ.
ആശംസകൾ .