ആക്സിലറേറ്ററില്‍ നിന്നും
കാലെടുക്കാതെ
കാതില്‍ നിന്നും
ഫോണെടുക്കാതെ
ഒത്തു കിട്ടിയാല്‍
ഒരാളെ
ഇടിച്ചു കൊല്ലാമെന്ന ശ്രദ്ധയോടെ
വണ്ടിയോടിച്ച് കൊണ്ടിരുന്ന
കൂട്ടുകാരന്‍
പറഞ്ഞു
ദേ
ര
ചുറ്റുമുള്ള
ഒട്ടിനില്‍ ക്കുന്ന
മഹാസൌധങ്ങളില്‍ നിന്നും
ഒലിച്ചിറങ്ങുന്നത്
മാത്രം കണ്ടു
ചോ
ര
എന്‍റെ മുമ്പേ വന്നവരുടെ ചോര