ദേര

ആക്സിലറേറ്ററില്‍ നിന്നും
കാലെടുക്കാതെ
കാതില്‍ നിന്നും
ഫോണെടുക്കാതെ
ഒത്തു കിട്ടിയാല്‍
ഒരാളെ
ഇടിച്ചു കൊല്ലാമെന്ന ശ്രദ്ധയോടെ
വണ്ടിയോടിച്ച് കൊണ്ടിരുന്ന
കൂട്ടുകാരന്‍
പറഞ്ഞു
ദേ

ചുറ്റുമുള്ള
ഒട്ടിനില്‍ ക്കുന്ന
മഹാസൌധങ്ങളില്‍ നിന്നും
ഒലിച്ചിറങ്ങുന്നത്
മാത്രം കണ്ടു
ചോ

എന്‍റെ മുമ്പേ വന്നവരുടെ ചോര

8 comments:

 1. പോസ്റ്റിയത് കാണണേ
  ദേര

  ReplyDelete
 2. അപ്പോള്‍ ദുബായിലെത്തി കവിത എഴുത്ത് തുടങ്ങി അല്ലേ...
  നല്ല കവിത

  ReplyDelete
 3. ഉമ്പാച്ചീ പതിവ് പോലെ നല്ല കവിത.

  ReplyDelete
 4. മുന്നേ വന്നവര്‍ ചോര നീരാക്കി പണിതത് ഇവിടത്തെ സൗധങ്ങള്‍ മാത്രമല്ല,നാട്ടുകാരുടെ ജീവിതം കൂടിയാണ്.:)

  ReplyDelete
 5. ഉമ്പാച്ചി,
  എത്തി അല്ലേ :)
  ദേ രയില്‍...
  കവിത നന്നായിട്ടുണ്ട്.

  ReplyDelete
 6. തിരിച്ചു വന്നതില്‍ സന്തോഷം..
  പതിവു പോലെ ഈ കവിതയും നനായി

  ReplyDelete
 7. ദേര മനോഹരമായ കവിത

  ReplyDelete
 8. "എന്‍റെ മുമ്പേ വന്നവരുടെ ചോര"

  കരിമൂര്ഖാ, നീ ഇഴഞ്ഞെത്തി ചേരയായല്ലേ ?

  ReplyDelete