ഞാനാണ് കട്ടുറുമ്പ്
സ്വര്‍ഗസ്ഥനായിരുന്നു മുമ്പ്
ആറ്റിറമ്പിലും
പൂമരച്ചോട്ടിലും
അവരിരുവരും
പ്രണയം പോലുമാകാതെ
നടന്നു,
നഗ്നത മാത്രം
കണ്ടു കണ്ടു മടുത്ത്
ഒരു കുറിപ്പെഴുതിവച്ച് ഞാന്‍
നാടുവിട്ടു
വൈകാതെ
അവരുമിങ്ങെത്തി
പച്ചിലയില്‍ പൊതിഞ്ഞ
അവരുടെ
പരിഭവങ്ങള്‍
അന്നേ കണ്ടു നില്‍ക്കാനായില്ല
അന്നു തുടങ്ങിയതാണേ
ഈ തിരക്കിട്ടുള്ള നടത്തം
ഇവിടെ സ്വര്‍ഗം
തീര്‍ക്കൂന്നവരോടുള്ള ഈ അസൂയ...
അതു കൊണ്ടവരെ തേടിപ്പോകുന്നു
ഒന്ന് ചെറുങ്ങനെ അലോസരപ്പെടുത്തണം
അതവര്‍ക്കും ഒരു രസം.
ഒരു കുറിപ്പെഴുതിവച്ച് ഞാന്‍
ReplyDeleteനാടുവിട്ടു
വൈകാതെ
അവരുമിങ്ങെത്തി
പച്ചിലയില്‍ പൊതിഞ്ഞ
അവരുടെ
പരിഭവങ്ങള്‍
അന്നേ കണ്ടു നില്‍ക്കാനായില്ല
ഏത് സ്വര്‍ഗ്ഗത്തിലാ ഇപ്പോ കട്ടുറുമ്പ്...?
ReplyDelete"ഇവിടെ സ്വര്‍ഗം
ReplyDeleteതീര്‍ക്കൂന്നവരോടുള്ള ഈ അസൂയ...
അതു കൊണ്ടവരെ തേടിപ്പോകുന്നു
ഒന്ന് ചെറുങ്ങനെ അലോസരപ്പെടുത്തണം
അതവര്‍ക്കും ഒരു രസം."
നന്നായിരിക്കുന്നു..:)
ഉമ്പാച്ചീ..നല്ല കവിത
ReplyDeleteഅഭിനന്ദനങ്ങള്‍
നന്നായിരിക്കുന്നു
ReplyDelete:)
ഉമ്പാച്ചി.. കട്ടുറുമ്പ് കടിച്ചിരിക്കുന്നു..നല്ല സുഖം
ReplyDeleteവരിയില്‍ വടകരക്കാരനാണെന്നു തെളിയുന്നു.
കട്ടുറുമ്പെഴുത്തിന് നല്ല നീറ്റല്‍...
ReplyDelete“അന്നു തുടങ്ങിയതാണേ
ReplyDeleteഈ തിരക്കിട്ടുള്ള നടത്തം“
ഇതു വായിച്ചപ്പോ കണ്ണറീയാതെ വലത്തോട്ട് നോക്കി :)
നന്നായിട്ട്ണ്ട്