ഗുഡ് നൈറ്റ്

പെരുമഴ
തോര്‍ന്ന
മൌനം
വിളിച്ചപ്പോള്‍
ഇറവെള്ളം
ചവിട്ടി
പനി വന്നു

കരിമ്പടത്തിനുള്ളിലെ
ഇരുട്ടില്‍
ചൂടും തണുപ്പും
കെട്ടിപ്പിടിച്ച്
കിടന്നുറക്കമായി

ജ്വര മൂര്‍ച്ച
ചോരയും
മാംസവും
ഊറ്റിക്കടഞ്ഞു
ഉഷ്ണമേഘമായി
ഞാന്‍

പനി
ആയിരത്തി
രണ്ടാമത്തെ രാവുമായി

രാക്കഥ കഴിഞ്ഞ്
പാതിര
മയങ്ങിയപ്പോള്‍
പനി
കാതിലോതി
''ഗുഡ്നൈറ്റ്''

14 comments:

 1. My computer doesn't diplay your text - what language is it in?

  ReplyDelete
 2. സാരം കടഞ്ഞ് നിസ്സാരത്തെ വേര്‍തിരിക്കലല്ല,നിസ്സാരത്തെ അരിച്ച് സാരത്തിന്റെ ഒരു കണികയിലേയ്ക്ക് എത്തിക്കലാണ് താങ്കളുടെ ശൈലി.കവിതയുടെ ഹൃദയം തൊട്ടറിയാനായ് താങ്കള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഒരു കാണിയായ് ഞാനുമുണ്ട്..

  ReplyDelete
 3. ഗുഡ് നൈറ്റ്, വെരി ഗുഡ് ആയിട്ടുണ്ട് ഉമ്പാച്ചീ :)

  ReplyDelete
 4. എന്നന്നേക്കുമുള്ള ഉറക്കത്തിനായിരുന്നോ ആ ‘ഗുഡ്‌നൈറ്റ്’???
  കവിത നന്നായിരിക്കുന്നു... :)
  --

  ReplyDelete
 5. ഉമ്പാച്ചി,
  ഒരു നല്ല കവിത.

  ‘പെരുമഴ
  തോര്‍ന്ന
  മൌനം
  വിളിച്ചപ്പോള്‍
  ഇറവെള്ളം
  ചവിട്ടി
  പനി വന്നു‘

  ഈ വരി എന്നെ എന്റെ കുട്ടിക്കാലത്തേക്ക് കൈ പിടിച്ച് കൂട്ടിക്കൊണ്ടുപോയി.

  ReplyDelete
 6. വന്ന വരവ് കലക്കി,
  പോയത് ആരും അറിയാണ്ട് ഗുഡ് നൈറ്റ് പറഞ്ഞും...
  -നന്നായി, ഉമ്പാച്ചീ

  ReplyDelete
 7. This comment has been removed by a blog administrator.

  ReplyDelete
 8. കവിത വായിച്ചു. അടിപൊളി,.
  എങ്ങനെയാ ഉമ്പാച്ചി ഇതൊക്കെ എഴുതുന്നത് ?
  സ്വകാര്യം:
  മനസ്സാക്ഷിക്കുത്ത് എന്ന പേരില്‍ ഒരു കവിത എഴുതാമോ?

  ReplyDelete
 9. നല്ല കവിത ഉമ്പാച്ചീ,
  വളരെ വളരെ ഇഷ്ടമായി....

  ReplyDelete
 10. AnonymousJune 11, 2007

  മലയാളം ചിലപ്പോള്‍ ജെ സി ബി അനുഗ്രഹമാണ്. ഒരു പത്രധിപ സമിതി മുഴുവന്‍ ഉഴുതുമറിക്കാന്
  പരീക്ഷണാര്തമ്.
  വിജയരഘവന്‍ പനങ്ഹറ്റ്

  ReplyDelete
 11. not as good as ADYA PAKAL ...
  this poem doesn't need a punctuation...

  ReplyDelete
 12. not as good as ADYA PAKAL ...
  this poem doesn't need a punctuation...

  ReplyDelete