ഹോം വര്‍ക്ക്

എനിക്കിവിടെ തിരക്കാണ്
രാവിലെ
എഴുന്നേറ്റാല്‍
രാത്രി
പന്ത്രണ്ട് മണി
അടുപ്പിച്ചാവും കിടക്കാന്‍
വീട്ടിലെ
ചെറിയ പണിയൊക്കെ
തീര്‍ത്തിട്ടാണ്
ഒമ്പത് മണിയാകുമ്പോള്‍
ക്ലാസിനു പൊകുക
....................
അതിനിടക്ക്
മോളേയും അയക്കണം
ക്ലാസ് നാലു മണി വരേയാണ്
അഞ്ചു മണിയാകും
വീട്ടിലെത്താന്‍
പിന്നെയുമുണ്ടാകും
എന്തേലുമൊക്കെ പണികള്‍
അതിനു ശേഷം
അലക്ക്
അടിച്ചുവാരല്‍ ഒക്കെ വേറെയും

ഒന്നും
ചെയ്തിട്ടില്ലേലും
ആരും
ഒന്നും പറയില്ല
എന്നു കരുതി മടിച്ചിയാകാന്‍ പറ്റുമോ
അതു കൊണ്ട്
ചെറുതായെന്തെങ്കിലുമൊക്കെ
കാട്ടിക്കൂട്ടിയെങ്കിലും വെക്കും

സന്ധ്യയായാല്‍ പിന്നെ
കുട്ടികളെ പടിപ്പിക്കലും
എന്‍റെ പടിത്തവും ഒക്കെക്കൂടി നടക്കണം
അതിനിടെ
വല്ലവരും പ്രത്യേകിച്ചു
വീട്ടില്‍ വന്നാലോ
മറിഞ്ഞതു തന്നെ
തകിടം
..............
രാത്രി ഭക്ഷണത്തിനു ആളുണ്ടാകും
എന്നൊരു
കോളില്‍ തീരും അറിയിപ്പ്

മാവു കുഴച്ചും
ചപ്പാത്തി പരത്തിയും
നടുകുഴയും

വല്ലപ്പോഴും
നിന്നെപ്പോലൊരാള്‍
വന്ന്
എന്‍റെയീ തിരക്കുകള്‍
കൂട്ടിവായിക്കുമെന്ന്
കണക്കു കൂട്ടിയിട്ടുണ്ട്
വളരേ മുമ്പേ....

5 comments:

 1. ഇതാ....
  ഞാന്‍ സ്ഥലത്തെത്തി
  പോയതല്ല
  മുടങ്ങിപ്പോയതാ...

  ReplyDelete
 2. നന്ന്. എന്നാലും എന്തിനാണു ഉമ്പാച്ചി ഇങ്ങനെ മസ്സിലു പിടിച്ച് എഴുതുന്നത്? അത്രക്ക് മസ്സില്‍ ഉണ്ടോ?

  ReplyDelete
 3. ഉമ്പാച്ചീ, പഴയ കവിതകളില്‍ നിന്നും വല്ലാത്തൊരു മാറ്റം. ഇത് വെറുതെയൊരു കഥ പറച്ചില്‍ മാതിര്യേ തോന്നിയുള്ളൂ. എന്റെ തോന്നലിന്റെ കുഴപ്പമാവാം താങ്കളോടായതുകൊണ്ടാണ് അഭിപ്രായം തുറന്നു പറഞ്ഞത്. വല്ലാതെ പ്ലെയിന്‍ ആയിപ്പോയില്ലേ കവിത? ഒന്നുകൂടി വായിച്ചുനോക്കാമായിരുന്നു.

  ReplyDelete
 4. അനു പറഞ്ഞത് പരമാര്‍ത്ഥം.

  ReplyDelete
 5. ഇത് എന്‍റെ വിശേഷങ്ങളാണല്ലോ ഭായി?

  ReplyDelete