നടപ്പ്

മുറിയില്‍
ഒറ്റക്ക്
വെറുതേയിരുന്നു
മടുത്ത
ഒരു മുഷിപ്പ്
ഷല്‍ഫില്‍ കയ്യിട്ട്
ഒരു ബുക്കിനെ
പിടിച്ചു
കൊണ്ടുവന്നു

തുറക്കേണ്ട
താമസം
ഒരു ക്ഷമ
ഒറ്റച്ചാട്ടത്തിന്
ഇറങ്ങിയോടി
പിന്നെ
മുറ്റത്തു
വന്ന്
നിന്ന്
ഒന്നു നടന്നു വരാന്‍
വിളിക്കുകയുണ്ടായി
അങ്ങനെ വായന നടന്നുവന്നു

4 comments:

 1. ഒരു 'നടപ്പ്' കൂടി

  എഴുത്തും നടപ്പുണ്ട്
  പത്രാപ്പീസിന്നിറങ്ങി
  അതാണീ
  വിട്ടുനില്‍പ്പ്
  ഇപ്പോള്‍ കണക്ക് കൂട്ടാന്‍ പടിക്കുന്നു
  പണം കായ്ക്കുന്ന നാട്ടിലേക്കുള്ള വഴിയിലാണ്

  ReplyDelete
 2. This comment has been removed by the author.

  ReplyDelete
 3. ഇഷ്ടമായി ഈ കവിത....

  ReplyDelete
 4. കൊള്ളാം. ഇഷ്ടമായി

  ReplyDelete