കാടിനെ
മുഴുവന്‍ വിളിച്ചിരുന്നു
ഒരു പാമ്പു മാത്രം
കനിവോടെ
ഇഴഞ്ഞു വന്നു
കടലില്‍ നിന്നും
വന്ന
ഒറ്റത്തിര
ചില്ലു ഭരണിയില്‍
ക്ഷോഭങ്ങളില്ലാതെ
ഇരിക്കുന്നു
പുഴയില്‍ നിന്ന്
മണലിന്‍റെ വേവ് വന്നു
പാടത്തു നിന്ന്
മീന്‍ കണ്ണിനെ
ധ്യാനിച്ചുള്ള
കൊറ്റിയുടെ മൌനവും
പുലരി മഞ്ഞിനെ
നെല്ലോല
അലക്കുന്ന പാട്ടും
ആകാശം
അയച്ചുതന്ന
രശ്മികളിലൊന്ന്
ഈര്‍പ്പത്തില്‍
കുടുങ്ങി
ഏഴു നിറങ്ങളായി
ചീന്തി
അപ്പോള്‍
പെങ്ങള്‍
വറ്റുമായി വന്ന്
ഒതുങ്ങിയിരുന്ന്
ഓരോന്ന്
ഓരോ പേജില്‍
എന്ന്
ഒട്ടിച്ചുവെക്കാന്‍ തുടങ്ങി
പ്രിയപ്പെട്ടവരേ
ReplyDeleteവായിച്ച് പോവാന്‍ ഒരു ക്ഷണം
:)
ReplyDeleteആകാശം
അയച്ചുതന്ന
രശ്മികളിലൊന്ന്
ഈര്‍പ്പത്തില്‍
കുടുങ്ങി
ഏഴു നിറങ്ങളായി
ചീന്തി
ഉമ്പാച്ചി... :)
ReplyDeleteഇങ്ങനെത്തന്നെയാവും നമ്മുടെയുള്ളില്‍ നമ്മളെത്തന്നെ നമ്മള്‍ ഒട്ടിച്ചുവെയ്ക്കുന്നത് അല്ലേ?
ReplyDeleteഗംഭീര കവിത ഉമ്പാച്ചീ...
ആകാശം
ReplyDeleteഅയച്ചുതന്ന
രശ്മികളിലൊന്ന്
ഈര്‍പ്പത്തില്‍
കുടുങ്ങി
ഏഴു നിറങ്ങളായി
ചീന്തി
ഗംഭീരമായിരിക്കുന്നു ഉമ്പാച്ചി.
ഇഷ്ടമായി ഉമ്പാച്ചി,
ReplyDeleteദൂരെ നിന്നു നോക്കുമ്പോഴുള്ള ചില കാഴ്ചകള്‍ ഇത്ര അടുത്തു നിന്ന് കാണാന്‍ കഴിയുന്ന കണ്ണ്` അത്ഭുതമാണ്.
thakk u. ഒട്ടേറെ നന്ദി.
nb:ഫോട്ടോ കലക്കീട്ടോ.
പ്രിയപ്പെട്ടവനേ, വരാന്‍ വൈകി. വായിച്ചു പോവാനുള്ളതല്ല, കൂടെക്കൊണ്ടുപോവാനുള്ളതാണ് ഈ കവിത. നന്ദി!
ReplyDeleteകാടിനെ
ReplyDeleteമുഴുവന്‍ വിളിച്ചിരുന്നു
ഒരു പാമ്പു മാത്രം
കനിവോടെ
ഇഴഞ്ഞു വന്നു..
..നല്ല കവിതക്ക് നല്ല ഒന്നാന്തരം തുടക്കം.
നല്ല കവിത. ലളിതമായ ഭാഷ
ReplyDeleteമനസ്സിലായിടത്തോളം ഇഷ്ടമായി. :)
ReplyDeleteഎനിക്കും.
ReplyDeleteസ്മൂത്ത് :)
ReplyDeleteനീ ഇവിടെ ഉണ്ടല്ലേ കുട്ടാ
ReplyDeleteഓരോന്നും വായിച്ചു ഞങ്ങള്‍
പൂവ് ആരാന്ന് ഞങ്ങള്‍ ക്കല്ലേ അറിയൂ
ഒട്ടിച്ചു കഴിഞ്ഞു. പാമ്പിണ്റ്റെ കനിവ്,തിരയുടെ ശാന്തത,മണലിണ്റ്റെ വേവ്,മൌനമാര്‍ന്ന ബകധ്യാനം,നെല്ലോലപ്പാട്ട്,ചിതറിയ വര്‍ണരാജി.. പേജുകളൂം വറ്റും ഇനിയും ബാക്കി.. പെങ്ങള്‍ക്ക് അതോണ്ടിനിയും വന്നിരുന്നേ പറ്റൂ
ReplyDeleteഭൂമിയെ മുഴുവന്‍ ചോറുവറ്റിന്റെ നേര്‍മത കൊണ്ട് ഒട്ടിച്ചുവയ്ക്കുവാന്‍ പാകത്തില്‍ നിനക്കൊരു പുസ്തകമുണ്ട് - കവിത.
ReplyDeleteആ തിരയുടെ ശാന്തത എവിടെയോ വായിച്ചിട്ടുണ്ട്.
ReplyDeleteകോപ്പിയടി ആരോപിക്കുകയല്ല. തെറ്റി ദ്ധരിക്കല്ലേ ഉംബാചി. ചെലപ്പോ തോന്നുന്നതായിരിക്കും....
ഉഗ്രന്‍... എന്റെ ചങ്ങായീ...
ReplyDeleteഇത്തിരി അസൂയ വന്നോയെന്ന് സംശയം....
ഇതാണ് പഴയ ചര്‍ച്ചകള്‍ക്കെല്ലാമുള്ള ഏറ്റവും വല്ല്യ മറുകുറി. ഇനി ജ്ജ് ഒന്നും പറയണ്ടാ. ഇത്രേം മതി...
ഹൊ....
ReplyDeleteഎന്തൊരു വിഷ്വല്‍ സ്...
ഉമ്പാച്ചീ,
ReplyDeleteനല്ല കവിത.
എങ്കിലും ഉമ്പാച്ചീ..
ReplyDeleteകവിത മുഴുവന്‍ വിരുന്നു വന്നല്ലോ ഈ എഴുത്തില്‍!;)
ആശംസകള്‍