വെട്ടി ഒട്ടിച്ചത്

കാടിനെ
മുഴുവന്‍ വിളിച്ചിരുന്നു
ഒരു പാമ്പു മാത്രം
കനിവോടെ
ഇഴഞ്ഞു വന്നു

കടലില്‍ നിന്നും
വന്ന
ഒറ്റത്തിര
ചില്ലു ഭരണിയില്‍
ക്ഷോഭങ്ങളില്ലാതെ
ഇരിക്കുന്നു

പുഴയില്‍ നിന്ന്
മണലിന്‍റെ വേവ് വന്നു

പാടത്തു നിന്ന്
മീന്‍ കണ്ണിനെ
ധ്യാനിച്ചുള്ള
കൊറ്റിയുടെ മൌനവും
പുലരി മഞ്ഞിനെ
നെല്ലോല
അലക്കുന്ന പാട്ടും

ആകാശം
അയച്ചുതന്ന
രശ്മികളിലൊന്ന്
ഈര്‍പ്പത്തില്‍
കുടുങ്ങി
ഏഴു നിറങ്ങളായി
ചീന്തി

അപ്പോള്‍
പെങ്ങള്‍
വറ്റുമായി വന്ന്
ഒതുങ്ങിയിരുന്ന്
ഓരോന്ന്
ഓരോ പേജില്‍
എന്ന്
ഒട്ടിച്ചുവെക്കാന്‍ തുടങ്ങി

20 comments:

  1. പ്രിയപ്പെട്ടവരേ
    വായിച്ച് പോവാന്‍ ഒരു ക്ഷണം

    ReplyDelete
  2. :)

    ആകാശം
    അയച്ചുതന്ന
    രശ്മികളിലൊന്ന്
    ഈര്‍പ്പത്തില്‍
    കുടുങ്ങി
    ഏഴു നിറങ്ങളായി
    ചീന്തി

    ReplyDelete
  3. ഉമ്പാച്ചി... :)

    ReplyDelete
  4. ഇങ്ങനെത്തന്നെയാവും നമ്മുടെയുള്ളില്‍ നമ്മളെത്തന്നെ നമ്മള്‍ ഒട്ടിച്ചുവെയ്ക്കുന്നത് അല്ലേ?
    ഗംഭീര കവിത ഉമ്പാച്ചീ...

    ReplyDelete
  5. ആകാശം
    അയച്ചുതന്ന
    രശ്മികളിലൊന്ന്
    ഈര്‍പ്പത്തില്‍
    കുടുങ്ങി
    ഏഴു നിറങ്ങളായി
    ചീന്തി

    ഗംഭീരമായിരിക്കുന്നു ഉമ്പാച്ചി.

    ReplyDelete
  6. ഇഷ്ടമായി ഉമ്പാച്ചി,
    ദൂരെ നിന്നു നോക്കുമ്പോഴുള്ള ചില കാഴ്ചകള്‍ ഇത്ര അടുത്തു നിന്ന് കാണാന്‍ കഴിയുന്ന കണ്ണ്` അത്ഭുതമാണ്.
    thakk u. ഒട്ടേറെ നന്ദി.

    nb:ഫോട്ടോ കലക്കീട്ടോ.

    ReplyDelete
  7. പ്രിയപ്പെട്ടവനേ, വരാന്‍ വൈകി. വായിച്ചു പോവാനുള്ളതല്ല, കൂടെക്കൊണ്ടുപോവാനുള്ളതാണ് ഈ കവിത. നന്ദി!

    ReplyDelete
  8. കാടിനെ
    മുഴുവന്‍ വിളിച്ചിരുന്നു
    ഒരു പാമ്പു മാത്രം
    കനിവോടെ
    ഇഴഞ്ഞു വന്നു..
    ..നല്ല കവിതക്ക് നല്ല ഒന്നാന്തരം തുടക്കം.

    ReplyDelete
  9. നല്ല കവിത. ലളിതമായ ഭാഷ

    ReplyDelete
  10. മനസ്സിലായിടത്തോളം ഇഷ്ടമായി. :)

    ReplyDelete
  11. എനിക്കും.

    ReplyDelete
  12. നീ ഇവിടെ ഉണ്ടല്ലേ കുട്ടാ
    ഓരോന്നും വായിച്ചു ഞങ്ങള്‍
    പൂവ് ആരാന്ന് ഞങ്ങള്‍ ക്കല്ലേ അറിയൂ

    ReplyDelete
  13. ഒട്ടിച്ചു കഴിഞ്ഞു. പാമ്പിണ്റ്റെ കനിവ്‌,തിരയുടെ ശാന്തത,മണലിണ്റ്റെ വേവ്‌,മൌനമാര്‍ന്ന ബകധ്യാനം,നെല്ലോലപ്പാട്ട്‌,ചിതറിയ വര്‍ണരാജി.. പേജുകളൂം വറ്റും ഇനിയും ബാക്കി.. പെങ്ങള്‍ക്ക്‌ അതോണ്ടിനിയും വന്നിരുന്നേ പറ്റൂ

    ReplyDelete
  14. ഭൂമിയെ മുഴുവന്‍ ചോറുവറ്റിന്റെ നേര്‍മത കൊണ്ട് ഒട്ടിച്ചുവയ്ക്കുവാന്‍ പാകത്തില്‍ നിനക്കൊരു പുസ്തകമുണ്ട് - കവിത.

    ReplyDelete
  15. ആ തിരയുടെ ശാന്തത എവിടെയോ വായിച്ചിട്ടുണ്ട്.
    കോപ്പിയടി ആരോപിക്കുകയല്ല. തെറ്റി ദ്ധരിക്കല്ലേ ഉംബാചി. ചെലപ്പോ തോന്നുന്നതായിരിക്കും....

    ReplyDelete
  16. ഉഗ്രന്‍... എന്റെ ചങ്ങായീ...
    ഇത്തിരി അസൂയ വന്നോയെന്ന് സംശയം....
    ഇതാണ്‌ പഴയ ചര്‍ച്ചകള്‍ക്കെല്ലാമുള്ള ഏറ്റവും വല്ല്യ മറുകുറി. ഇനി ജ്ജ്‌ ഒന്നും പറയണ്ടാ. ഇത്രേം മതി...

    ReplyDelete
  17. AnonymousMay 08, 2007

    ഹൊ....
    എന്തൊരു വിഷ്വല്‍ സ്...

    ReplyDelete
  18. ഉമ്പാച്ചീ,
    നല്ല കവിത.

    ReplyDelete
  19. എങ്കിലും ഉമ്പാച്ചീ..
    കവിത മുഴുവന്‍ വിരുന്നു വന്നല്ലോ ഈ എഴുത്തില്‍!;)
    ആശംസകള്‍

    ReplyDelete