ഓവുപാലം

ഇന്നലെയാന്ന്
തോന്നുന്നു
ഓവുപാലത്തിലിരുന്ന
മൂന്നാലാളുകളെ
പോലീസ്
പിടിച്ചു കൊണ്ടുപോയി
നിരപരാധികളെന്നു കണ്ട്
പറഞ്ഞയച്ചു


ഓവുപാലത്തിലിരുന്നല്ലേ
ഞങ്ങള്‍
കുട്ടികളല്ലാതായ കാര്യം
നാട്ടുകാരെ അറിയിച്ചത്,
പ്രായ പൂര്‍ത്തിയെത്തിയെതിന്‍റെ
തെളിവായി
ഓരോരോ
ആലോചനകളും
ഉണര്‍ച്ചകളും
തളിര്‍ത്തു തുടങ്ങിയത്,
പെണ്ണും കൊണ്ട്
ബ്രോക്കര്‍മാര്‍ വന്നത്,
എന്തിന് ലോക സമാധാനത്തെക്കുറിച്ച്
അപ്പു മാഷ് ക്ലാസ്സെടുത്തത്,
കുടിച്ച കള്ള്
മാഷിന്‍റെ വയറ്റില്‍ കിടക്കാതെ
കട്ടിവാക്കുകള്‍ക്കൊപ്പം
നിലത്തെത്തിയത്,
തിറക്കും നേര്‍ച്ചക്കുമുള്ള
വരവുകള്‍ക്ക്
നാരങ്ങവെള്ളം കൊടുത്തത്..
എന്നിട്ടും
ഇന്നലെയാന്ന്
തോന്നുന്നു
ഓവുപാലത്തിലിരുന്ന
മൂന്നാലാളുകളെ
പോലീസ്
പിടിച്ചു കൊണ്ടുപോയി

അല്ല
പോലീസ് പറയുന്നതിലും
ഇല്ലേ ന്യായം
കഴിഞ്ഞആഴ്ച

ഓവുപാലത്തിലിരുന്നതല്ലാതെ
കുഞ്ഞിമോന്
വെട്ടേറ്റതിനു
എന്താ വേറെ കാരണം?

15 comments:

 1. വരൂ
  ഇത്തിരി

  ഓവുപാലത്തിലിരിക്കൂ

  ReplyDelete
 2. ചാത്തനേറ്:അവിടിരിക്കനോ.. ഇങ്ങേരുടെ ധൈര്യം ഞങ്ങള്‍ക്കില്ല.. ഇത്തിരി പോയിട്ട് തിരി പോലും.. ആ ഓവു മൊത്തം മൂടാനെന്താ വഴി!!!

  ReplyDelete
 3. നന്നയി ഉമ്പാച്ചി,ലാളിത്യവും സൌന്ദര്യവും സമന്വയിച്ച കവിത..

  ReplyDelete
 4. ഉമ്പാച്ചി, ഞാന്‍ അല്പ സമയം ഓവു പാലത്തില്‍ ഇരുന്നു. പോലീസ്സിനെ പേടിച്ചു കോണ്ടു്.
  മനോഹരമായി എഴുതിയിരിക്കുന്നു.

  ReplyDelete
 5. കൊട്‌ കൈ !

  ReplyDelete
 6. പരമൂ,
  ഉംബാച്ചിയെ ശ്രദ്ധിക്കേണ്ട സമയമായി.
  -സങ്കുചിതന്‍

  ReplyDelete
 7. ലളിതമെന്നു തോന്നുമെങ്കിലും ശക്തമായ കവിത. നന്നായിരിക്കുന്നു ഉമ്പാച്ചി!

  ReplyDelete
 8. നല്ല സന്ദേശം,നല്ല കവിത

  ReplyDelete
 9. നിസ്സഹായതയും പ്രതിഷേധം ഇതിലും ലാളിതമായി എങ്ങിനെ പറയാന്‍!

  ReplyDelete
 10. മനോഹരന്‍ നമ്പീശന്‍ എന്നല്ലാതെ മറ്റൊന്നും എനിക്ക് ഈ കവിതയെ വിളിയ്ക്കാനില്ല ഉമ്പാച്ചീ. കിടിലന്‍!

  ReplyDelete
 11. അറിയുന്ന ചിത്രം. അതുപോലെ മനോഹരം

  ReplyDelete
 12. ഞാനും ഇരുന്നിരുന്നു ഈ ഓവുപാലത്തില്‍.

  ReplyDelete
 13. ഭൂതത്തില്‍ നിന്നും ജീവനുള്ള വര്‍ത്തമാനത്തിലേക്ക്‌ വളരുന്ന ജീവനുള്ള കവിത.

  ReplyDelete