അടുത്തൂണ്‍

പരശുരാമന്‍
മഴു കൊണ്ട്
ഇ എം എസ്
ബാലറ്റ് കൊണ്ട്
നക്സലൈറ്റുകള്‍
ബുള്ളറ്റ് കൊണ്ട്
ഉണ്ടാക്കിയതു
പല കേരളം.

വെറും
മൌസ് കൊണ്ട്
അടുത്ത സീറ്റിലെ
കുഞ്ഞിക്കണ്ണനുണ്ടാക്കി
ഒരു കേരളം.

തൊട്ടപ്പുറത്തിരിക്കുന്ന
രാഘവന്‍
പറഞ്ഞു
അഞ്ചു വറ്ഷം
കൂടിക്കഴിഞ്ഞാല്‍
ഞാനും കേരളവും പെന്‍ഷനാവും.

-കേരളപ്പിറവി ദിനാശംസകള്‍

7 comments:

 1. തിരിച്ചും ആശംസകള്‍ ഉമ്പാച്ചി

  ReplyDelete
 2. KERALAPIRAVI AASAMSAKAL അത് ആംഗലേയത്തില്‍ മതി. അതാ ഇപ്പൊ സ്റ്റൈല്.

  ReplyDelete
 3. ഉമ്പാച്ചീ,
  കവിത രസിച്ചു. സൂപ്പര്‍!

  ReplyDelete
 4. കുട്ടപ്പയിച്ചേട്ടനോടും
  ദില്ബാസുരന്‍ ചേട്ടനോടും സുല്ലിനോടും ഒന്നും പറയാന്‍ ഇല്ലഞ്ഞിട്ടല്ല ഒന്നും എഴുതാത്തത്.....ആപ്പീസിലെ നേരക്കുറവു കൊണ്ടു നിങ്ങളുടെയൊന്നും പൊസ്റ്റുകള്‍ വായിച്ചു പ്രതികരിക്കാന്‍ ആവുന്നില്ല. സങ്കടമുണ്ട്

  ReplyDelete
 5. അത്രയ്ക്കങ്ങട്ട് പോര, ഈ കവിത
  തിരിച്ച് കമന്റണമെന്നില്ല,
  ഇവിടെ തന്നെ കൂടുതല്‍ സജീവമാകൂ.

  ReplyDelete
 6. ഉമ്പാച്ചീ, മിണ്ടാട്ടോ, ഇത്തിരി തിരക്കായിപ്പോയി. കൂടെ ഒരു കുഞ്ഞു വട്ടും. കവിത നന്നായീട്ടോ. ഞാനാണല്ലേ, അപ്പ നിന്നെ ബ്ലോഗിലെത്തിച്ചത്. എന്നെ വില്‍സണ്‍ എത്തിച്ച പോലെ, കുഴൂര്‍ വില്‍സണ്‍ .

  ReplyDelete
 7. ഇവിടെയൊക്കെത്തന്നെ കാണണം.. ഇനിയും. ആശംസകള്‍.

  ReplyDelete