മഞ്ഞുകാലം ചെയ്യുന്നത്

പകലിനെ
ഒതുക്കു കല്ലുകള്‍
കുനിഞ്ഞു നിന്ന്
ചുമലേറ്റി
മുറ്റത്തെത്തിക്കുന്നു
വെയിലുണ്ട്
തോല്‍വി സമ്മതിച്ച്
പുറത്തു
മാറി നില്‍ക്കുന്നു
തണുപ്പ്
മറന്നതെന്തോ
എടുക്കനെന്ന മട്ടില്‍
ചൂടുകുപ്പായത്തിനകത്ത്
ചുറ്റിപ്പറ്റി നില്‍ക്കുന്നു...

6 comments:

 1. ഭാവനകള്‍ മനസ്സില്‍ നിന്ന് വിരല്‍‍തുമ്പിലൂടെ കവിതയായ് ........
  ഒപ്പ്

  ReplyDelete
 2. മഞ്ഞുകാലം എനിക്കിഷ്ടമാണ്. ചൂടുള്ള ഹൃദയത്തിനുപുറത്തെ ശരീരം തണുപ്പിച്ച് കൊണ്ട് വരുന്ന കാലം . :)

  ReplyDelete
 3. ഉമ്പാച്ചി ഇഷ്ടപ്പെട്ടു.

  ReplyDelete
 4. ആദ്യതെ വരികള്‍ അത്ര കത്തിയില്ല,ബാകി ഇഷ്ടമായി

  ReplyDelete
 5. ഉമ്പാച്ചീ,മനോഹരം.

  ReplyDelete