പഞ്ഞം

മൊതലാളി
ചക്ക
മുയ്മന്‍ വിറ്റു
ചൊള
ഒറ്റയും തന്നില്ല
കുരു
മൊത്തനെ
കൊണ്ടോയി
കുഴിച്ചിടണം
കൂട്ടാന്‍ വെക്കണം
കരിയിലകള്ക്കും കാരണങ്ങള്ക്കും
ഒരിക്കലും
പഞ്ഞമില്ല
പിലാവിന്‍ ചുവട്ടില്‍

2 comments:

  1. ഒതുക്കമുള്ള വരികള്‍... :)

    ReplyDelete