ജീപ്പ്

അവതാരിക

ജീപ്പാണ്
ഞങ്ങളുടെ
ദേശീയ മൃഗം,
അങ്ങാടി
ആശുപത്രി
ഭാര്യാവീട്
വലിയ ഖബര്‍സ്ഥാന്‍
ഏതു ഭാഗം കൊള്ളേയും
അതിന്‍റെ നാലു കാലുകള്‍
വലിഞ്ഞു നടന്നു.

പോക്ക്
വരവ്
തീറ്റ
കുടി
പ്രണയം
മംഗലം
ഭോഗം
രോഗം
പ്രസവം
മരണം
കണ്ണോക്ക്
നടത്തിപ്പ്
ഏതും അതിന്‍റെ വക.

o
ഒന്ന്

കല്ലു തട്ടി
കാലു വേദനിക്കുമോ
എന്ന്
സങ്കടപ്പെട്ടാണവളെ
ആദ്യമാദ്യം
കയറ്റിയത്,

കാലു തട്ടി
മണ്ണിനു
നോവുമോ
എന്നാലോചിച്ച്
പിന്നെപ്പിന്നെ...
o

മൂന്ന് കുട്ടികളുമായി
ബദ്ധപ്പെട്ടു
പോകുന്നവളെ
വിശദമാക്കാനാണ്
ചങ്ങാതിയുടെ ജീപ്പ്
പഴങ്കഥയുടെ
കെട്ടഴിച്ചത്

പന്ചറായ
ടയറൊട്ടിക്കാനാണ്
നിര്‍ത്താതെ
ഓടിക്കൊണ്ടിരിക്കുന്ന
അത്
ഇടക്കിങ്ങനെ
ഒന്നു നിന്നു തരാറുള്ളത്

13 comments:

  1. ഉംബാച്ചിയേ :( ഇതു എന്താ ഇനം?

    ReplyDelete
  2. umbachi.nice work


    brijviharam.blogspot.com

    ReplyDelete
  3. നല്ല വളര്‍ത്തുമൃഗം

    ReplyDelete
  4. വാക്കുകള്‍കൊണ്ട കാണിക്കുന്ന ഈ മറിമായം അതിശയകരമാണ്, മനോഹരവും.



    പിന്നെ,(മാര്‍ഗ്ഗം = maar_ggam)
    വരമൊഴീലെ ഹെല്‍പ്പ് നോക്കൂ,

    ReplyDelete
  5. പറയാന്‍ മറന്നു,

    പുതിയ പോസ്റ്റുകളിടുമ്പോള്‍ ഒരു കമന്റ് കൂടി ഇടുക, പിന്മൊഴിയിലൂടെ മാത്രമാണ് പലരും പോസ്റ്റുകളെക്കുറിച്ചറിയുന്നത്, വായനക്കാരന്‍ എന്ന് നിലയില്‍ എനിക്കുണ്ടായേക്കാവുന്ന നഷ്ടം കുറക്കാന്‍ വേണ്ടിയാണ് ഞാനിത് പറയുന്നത്.

    ReplyDelete
  6. ബൂലോകമേ,ഒരു പക്ഷേ ലോകം നാളെ നിന്നെ കാണുന്നത് ഉംബാച്ചിയിലൂടെയാവും.കവിതയുടെ കന്യാവനങ്ങള്‍ സ്വന്തമായുള്ളവനേ വണക്കം.

    ReplyDelete
  7. അബ്ദൂ,മാര്‍ഗം എന്നല്ല മൃഗം എന്നല്ലേ...

    ReplyDelete
  8. ഉമ്പാച്ചി,

    കവിതയുടെ ബൂപടത്തില്‍ രമണീയമായ ഒരിടം അടയാളപ്പെടുത്തുന്നു താങ്കളുടെ രചനകള്‍.

    ഇവിടെ ഞാനും അത്തരം ചില സാഹസങ്ങള്‍ നടത്തുന്നുണ്ട് വന്നു കാണുക.

    http://kaanhirodankadhakal.blogspot.com/

    ReplyDelete
  9. കയറ്റത്തിലും ഇറക്കത്തിലും കരുതലോടെ കുതിയ്ക്കുന്ന ദേശീയ മൃഗം.

    നല്ല ആശയം ഉംബാച്ചി.

    ReplyDelete
  10. ഉമ്പാച്ചീ നല്ല ചിന്ത...

    ReplyDelete
  11. ഉമ്പാച്ചീ,
    ദേശീയ മൃഗം കലക്കി. ജീപ്പിന് ഈ സ്ഥാനം ഉണ്ട് തീര്‍ച്ച. താങ്കളുടെ ചിന്തകള്‍ എന്നെ അമ്പരപ്പിയ്ക്കുന്നു. ആശംസകള്‍! :-)

    ReplyDelete
  12. AnonymousJune 22, 2007

    kalakkiyeda

    ReplyDelete
  13. Kaviths vayichappol Jeeppil kayariya sukam ini oru Auto Kavitha pratheekshikkunnu.

    ReplyDelete