സ്നേഹം
പകരം
പ്രതീക്ഷിക്കുന്നതൊടെ
ദുഖമായിത്തീരുന്ന സമാപനം
O
പ്രതീക്ഷ
ചവറ്റുകുട്ടയിലേക്കു
തിടുക്കപ്പെടുന്നവയില്‍ നിന്നും
എന്‍.ഒ.സിയെ
മാറ്റിനിര്‍ത്തുന്ന ജാഗ്രത
O
ഏകാന്തത
ഏകാന്തത
സമയത്തിന്‍റേയും
ഒഴിവിന്‍റേയും
പ്രഭു
ഒരാളാകയാല്‍
ഭൂമിയില്‍
കയറിക്കിടക്കാനിടം കിട്ടാതെ പോയ
ഒറ്റ
O
അക്ര്ത്യത
അക്ര്ത്യത
ഓടിയെത്തുമ്പോഴേക്കും
പുറപ്പെട്ടു തുടങ്ങേണ്ടതിന്‍റെ
ദുര്യോഗത്തില്‍
പെന്ഡുലത്തിന്‍റെ
പഥങ്ങളില്‍ നിന്നുള്ള
പിണങ്ങിയിറക്കം
O
അവ്യക്തത
വെളിച്ചം ഇരട്ട പെറ്റ
കുഞ്ഞുങ്ങളില്‍
ഒന്ന്,
മറ്റേത് സന്ദേഹം
നിഴലിന്‍റെ മടിയില്‍
വളരുന്നൂ അത്
O
പ്രാര്‍ത്ഥന
ആകാംക്ഷയൊഴിഞ്ഞ
ഒരുഞൊടി
നേരത്തെ
ആത്മാവിന്‍റെ
ഏതു ധൂര്‍ ത്തും
ഏതു പിശുക്കും
O
അറിവ്
കണ്ണിലിരുട്ടു
കയറ്റുന്ന
വെളിച്ചതിന്‍റെ മുന
മുറിവ്
O
വിശ്വാസം
കഅബയിലേക്കോ
കര്‍ബലയിലേക്കോ
മുഖം തിരിക്കേണ്ടതെന്നറിയാത്ത,
ആകാശത്തിനു ചുവട്ടിലെ
-ക്ഷമിക്കണം
അമേരിക്കക്കു
ചുവട്ടിലെ അനിശ്ചിതത്വം
-ഒന്നുകൂടി ക്ഷമിക്കണം
നിശ്ചിതത്വം
വിട്ടു
ReplyDeleteപോകാത്തവയിലേക്കുള്ള
വെളിപാടായത് നിന്‍റെ
യാത്രപറച്ചില്‍.
തൊടുത്തുവിട്ട നാടോ
വന്നു തൊട്ട നാടോ അല്ലാത്ത മൂന്നാമിടം പണിയാന്‍ തുനിയുന്നൂ പ്രവാസി. അവന് രണ്ടാമിടത്ത് തങ്ങാന്‍ വയ്യ,
ഒന്നാമിടത്ത് തിരിച്ചെത്താന്‍ പറ്റുന്നുമില്ല... തിരിച്ചെത്തിയാലോ
കാത്തിരിക്കുന്നത് ഒരു നാലാമിടമാണ്.
അതിന്‍റെ വ്യഥയും സുഖവും നേരുന്നു....
വായിച്ചു കൊള്ളുക
വല്ലതും പറഞ്ഞേച്ചു പോകുക
'സമയത്തിന്‍റേയും ഒഴിവിന്‍റേയും പ്രഭു' എന്തൊക്കെയോ വെറുതെ ഓര്‍മിപ്പിക്കുന്നു.
ReplyDeleteഎനിക്കിഷ്ടമായില്ല ഇവയില്‍ ഒന്നും എന്നു പറഞ്ഞാല്‍ നീ പിണങ്ങുമോ?
.
oru suhrth
ഇഷ്ടമായി ഉമ്പാച്കി
ReplyDeleteഉംബാച്ചിയുടെ ബഹുനിലകളുള്ള ഈ കവിതയില്‍ ചിത്രകാരന്‍ കയറിയിറങ്ങി. കവിയല്ലാത്തതിനാലാകണം ചിത്രകാരന്‍ വഴിയറിയാതെ പതറിപ്പോയി. പക്ഷേ മൂന്നാമിടം നിര്‍മ്മിക്കുന്ന ഉംബാച്ചിയുടെ കമന്റു വായിച്ച് ആശ്വസിക്കുന്നു.... അതിന്റെ അര്‍ത്ഥം എറെക്കുറെ മനസ്സിലായി.
ReplyDeleteകവിതയുടെ ശില്‍പഭംഗി ഇഷ്ടപ്പെട്ടു.
വീണ്ടും കാണാം...
സസ്നേഹം :)
ഉമ്പാച്ചി: പ്രതീക്ഷ, വിശ്വാസം എന്നിവ കൂടുതല്‍ നന്ന്. ഇവിടെ ആദ്യമാണ്. വീണ്ടും വരാം.
ReplyDelete-- സുധീര്‍
----- തുടരൂ --------
ReplyDeleteധര്‍മ യുദ്ധം
കടുത്ത വരികള്‍...ഉള്ളുള്ളവ....
ReplyDelete