ആല്‍കമിസ്റ്റ്

കടലിലെതോ
ദ്രവമൊഴിച്ചു
കരയുണ്ടാക്കുന്നതും
നോക്കി
കരിങ്കല്ലു കെട്ടിയ
കടപ്പുറത്തു
കൂട്ടുകാരൊത്തു
സംസാരപ്പെട്ടിരിക്കുന്നേരം
ഒന്നിമ
ചിമ്മിയ മാത്രയില്‍
കണ്ടൂ
ദൂരെ
ജലസമാധിയില്‍
കടല്‍ ഘനീഭവിച്ചുണ്ടായ
മുത്തു
കെട്ടിക്കുന്നതിനു
കരയൂതിയുരുക്കി
മോതിരമുണ്ടാക്കുന്നൊരു
വയൊധികനെ,
എത്ര കാട്ടിക്കൊടുത്തിട്ടും
കണ്ടില്ല
കൂടെയുണ്ടായിരുന്നവരതു
കല്ലുവച്ച നുണയെന്നവരെന്നെ
ചിരിച്ചു
തള്ളുന്നെരമെനിക്കു
കിട്ടീ
ആ മോതിരമിട്ട
കൈകൊണ്‍ടൊരഭിവാദ്യം

-മംസര്‍ രണ്ടാഴ്ച മുമ്പ്

6 comments:

  1. ആല്‍കമിസ്റ്റ്
    -മംസറിലെ പകല്‍ തന്നത്....

    ReplyDelete
  2. വായനക്കാര് വിശ്വസിച്ചാല്‍ പോരെ ഉമ്പാച്ചീ.

    ReplyDelete
  3. ആത്കെമിസ്റ്റിന്‍ ഒരു ശരി; അല്ല അര കെമിസ്റ്റിണ്റ്റെ നമസ്ക്കാരം.

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. എത്ര കാട്ടിക്കൊടുത്തിട്ടും
    കണ്ടില്ല
    കൂടെയുണ്ടായിരുന്നവരതു
    കല്ലുവച്ച നുണയെന്നവരെന്നെ
    ചിരിച്ചു
    തള്ളുന്നെരമെനിക്കു

    ഇവിടെ “അവര്‍“ ആവര്‍ത്തിക്കുന്നത് വേണ്ടിയിരുന്നോ?
    എന്തായാലും ആ കണ്ണുകിട്ടാതെ പോയതില്‍ എനിക്കസൂയയുണ്ട്.

    ReplyDelete
  6. ഒരു കുത്തിടുന്നു..വാചാലമായൊരു കുത്ത്..

    ReplyDelete