വളഞ്ഞ നട്ടെല്ലിനാല്‍
കൂനി നില്‍ക്കുന്ന ജീവി
പേനും താരനുമുള്ള തലയില്‍
മക്കനയിട്ട്
അതിന്‍റെ ഒളിച്ചിരുത്തം
വിട്ട തുന്നുകളിലുണ്ട്
അല്ലെങ്കില്‍
തുന്നല്‍ വിധിച്ചിട്ടില്ലാത്ത
ചേര്‍ച്ചകളില്‍
രണ്ടതിരുകളെ മുറിച്ചു കടക്കും വേരായും
ആരും കാണാതെ ഇടവഴി മുറിച്ചു കടക്കുന്ന പാമ്പായും
മേശപ്പുറത്ത്
അഴിച്ചിട്ട
ബ്ലൗസിന്‍റെ കുടുക്കിനൊപ്പം
അലക്കുകല്ലിന്‍റെ
തൊട്ടുതാഴെ
എത്രനാള്‍ വേണമെങ്കിലും
മുനപ്പെട്ടു കിടക്കും
കുടുക്കു വിട്ട മുറിവായില്‍
ഒളിച്ചേ കണ്ടേ കളിക്കും
ഒരുങ്ങിയിറങ്ങും നേരത്ത്
തട്ടത്തിനും തട്ടത്തിനും മുടിക്കുമിടയില്‍
അതിനെയും തെരഞ്ഞു തെരഞ്ഞു
പെങ്ങള്‍ പാഞ്ഞു നടക്കും
പിന്നീട് മറ്റെവിടെയെങ്കിലുമുണ്ടാകും
മുമ്പെന്നോ എവിടെയൊക്കെയോ
തൊട്ടുരുമ്മിയിരുന്നു
വിയര്‍ത്തതിന്‍റെ ഓര്‍മ്മയില്‍
ചിരിച്ച്, അബോധത്തിലെന്നവണ്ണം.
കൂര്‍പ്പ്
ചുണ്ടുകള്‍ വെച്ചു പൂട്ടിയാല്‍ പിന്നെ
സാധു
നോക്ക് എന്നെ മൂപ്പിക്കണ്ട,
ഞാന്‍ കുത്തും എന്ന് പറയുകയേയുള്ളൂ
കുത്തില്ല.
ദ്വയാര്‍ഥങ്ങളൊന്നും
മനസ്സിലാവാതെ
ഉല്‍കണ്ഠകളില്ലാതെ
വെറുമൊരു സേഫ്റ്റി പിന്നല്ലേ
ഞാനെന്ന്
ഒരു നോട്ടത്തോടെയും ചിലപ്പോള്‍.
വളഞ്ഞിരിക്കുമ്പോഴെല്ലാം
അതൊരു പെണ്‍കുട്ടിയാണെങ്കിലും
വളവു നീര്‍ന്നാല്‍
കൂനി നില്‍ക്കുന്ന ജീവി
പേനും താരനുമുള്ള തലയില്‍
മക്കനയിട്ട്
അതിന്‍റെ ഒളിച്ചിരുത്തം
വിട്ട തുന്നുകളിലുണ്ട്
അല്ലെങ്കില്‍
തുന്നല്‍ വിധിച്ചിട്ടില്ലാത്ത
ചേര്‍ച്ചകളില്‍
രണ്ടതിരുകളെ മുറിച്ചു കടക്കും വേരായും
ആരും കാണാതെ ഇടവഴി മുറിച്ചു കടക്കുന്ന പാമ്പായും
മേശപ്പുറത്ത്
അഴിച്ചിട്ട
ബ്ലൗസിന്‍റെ കുടുക്കിനൊപ്പം
അലക്കുകല്ലിന്‍റെ
തൊട്ടുതാഴെ
എത്രനാള്‍ വേണമെങ്കിലും
മുനപ്പെട്ടു കിടക്കും
കുടുക്കു വിട്ട മുറിവായില്‍
ഒളിച്ചേ കണ്ടേ കളിക്കും
ഒരുങ്ങിയിറങ്ങും നേരത്ത്
തട്ടത്തിനും തട്ടത്തിനും മുടിക്കുമിടയില്‍
അതിനെയും തെരഞ്ഞു തെരഞ്ഞു
പെങ്ങള്‍ പാഞ്ഞു നടക്കും
പിന്നീട് മറ്റെവിടെയെങ്കിലുമുണ്ടാകും
മുമ്പെന്നോ എവിടെയൊക്കെയോ
തൊട്ടുരുമ്മിയിരുന്നു
വിയര്‍ത്തതിന്‍റെ ഓര്‍മ്മയില്‍
ചിരിച്ച്, അബോധത്തിലെന്നവണ്ണം.
കൂര്‍പ്പ്
ചുണ്ടുകള്‍ വെച്ചു പൂട്ടിയാല്‍ പിന്നെ
സാധു
നോക്ക് എന്നെ മൂപ്പിക്കണ്ട,
ഞാന്‍ കുത്തും എന്ന് പറയുകയേയുള്ളൂ
കുത്തില്ല.
ദ്വയാര്‍ഥങ്ങളൊന്നും
മനസ്സിലാവാതെ
ഉല്‍കണ്ഠകളില്ലാതെ
വെറുമൊരു സേഫ്റ്റി പിന്നല്ലേ
ഞാനെന്ന്
ഒരു നോട്ടത്തോടെയും ചിലപ്പോള്‍.
വളഞ്ഞിരിക്കുമ്പോഴെല്ലാം
അതൊരു പെണ്‍കുട്ടിയാണെങ്കിലും
വളവു നീര്‍ന്നാല്‍
സേഫ്റ്റി പിന്നേ അല്ലല്ലോ.
---------------------
*സേഫ്റ്റി പിന്‍
പെങ്ങളേ,
ReplyDeleteനിനക്ക്,
നീ കുത്തിനോവിക്കാതെ
വിട്ട കുത്തും ഞാന്‍ കുത്ത്വേ...
എന്ന കുത്തലുകള്‍ക്ക്,
മുട്ടുസൂചി എന്ന് ഞങ്ങടെ അവിടെ പറയുന്ന സാധനം.
ReplyDeleteസേഫ്റ്റിപിന്നാകുമ്പോള്‍ അതെത്ര മയമാകുന്നു.
അഴകും മൂര്‍ച്ചയും ഒത്തുചേരുന്ന എഴുത്ത്.
ReplyDeleteപരിസരങ്ങളെക്കുറിച്ചെഴുതുമ്പോള്‍ നീ തോണ്ടിനിര്‍ത്തുന്ന ആഴം പണ്ടും അറിവുള്ളതാണ്,‘ചൂട്’, ‘സാന്റ് പേപ്പര്‍’, ‘റൂഹ്” തുടങ്ങിയവയില്‍ നിന്ന്.
നന്നായി ഉമ്പാച്ചി..
വല്ലഭന് പുല്ലും ആയുധം..
ReplyDeleteഉമ്പാച്ചിക്ക് സേഫ്റ്റി പിന്നും സബ്‌ജക്‌ട് ..കൊടുകൈ..
നന്നയിട്ടുണ്ട് കേട്ടാ..
നന്നായിട്ടുണ്ട് ഈ മുള്ളൂത്തി.:)
ReplyDeleteമുള്ളോത്തി കൊള്ളാമല്ലാടോ....
ReplyDeleteവളഞ്ഞിരിക്കുമ്പോഴെല്ലാം
ReplyDeleteഅതൊരു പെണ്‍കുട്ടിയാണെങ്കിലും
വളവു നീര്‍ന്നാല്‍
സേഫ്റ്റി പിന്നേ അല്ലല്ലോ.
ശരിയാണ്. വളവ് നിവര്‍ത്താതിരിക്കാനാണു പണിപ്പെടേണ്ടത് എന്ന് തോന്നിപോകും പലപ്പോഴും.