മഴ പെയ്യേണ്ടതായിരുന്ന
ഒരു ദിവസം
പൂര്‍ണ്ണ ഗര്‍ഭിണിയായ
ഒരാകാശം
ഞങ്ങളുടെ അടുത്തുള്ള
എല്‍.പി സ്‌കൂളിന്റെ
മുറ്റത്തേക്ക്
തുറിച്ചുനോക്കി നിന്നു
ഇന്റര്‍വെല്ലിനു ശേഷം
പെട്ടെന്ന് കാണാതായ
ഒരു കുട്ടിയുടെ
നിബ്ബ്
ഡബ്ബര്‍
ചിത്രങ്ങളൊട്ടിച്ച
ബൗണ്ട് പേപ്പറുകള്‍
ക്രയോണ്‍ പെട്ടി
എല്ലാം
കുഞ്ഞുങ്ങളുടെ പാര്‍ക്ക് പോലെ
കാണുന്നവര്‍ക്ക് കൗതുകമായി
പിന്നെ കണ്ട
അഴിച്ചുവച്ച
രണ്ടു ചെരിപ്പുകള്‍
അവരുടെയൊക്കെ
മുഖത്ത്
കനത്തില്‍ പതിഞ്ഞുകൊണ്ടിരുന്നു.
ദാഹം
ശ്വാസം മുട്ടിച്ച
ഒരു കുട്ടിയുടെ
കരച്ചില്‍ പോലെ
ഒരു മഴ പെയ്യുകയുണ്ടായി.