2:11 PM me: hallo
2:14 PM salma: മ്... enthe?
2:16 PM me: മലയാളത്തിലേക്ക് വരൂ
കാണാറേ ഇല്ലല്ലോ ഇപ്പോള്‍
2:20 PM salma: നീ മറ്റുള്ളവര്‍ക്കു വേണ്ടി എഴുതുന്നു എന്ന് കേട്ടു
2:21 PM me: എന്‍റെ കയ്യില്‍ കുറച്ചു വാക്കുകളുണ്ട്.
നല്ല വില തരുന്നവര്‍ക്ക് അത് കൊടുക്കുന്നു.
അത്രയേ യുള്ളൂ
2:22 PM salma: എനിക്ക് തരുമോ?
2:27 PM me: വില തരാനാവുമെങ്കില്‍
2:29 PM salma: തരാം
2:30 PM me: നിനക്കെഴുതാനുള്ളത് പറയൂ
2:31 PM salma: ഉള്ളി വെട്ടുമ്പോള്‍ കരയുന്നതിനെ പറ്റി
2:32 PM me: എഴുതാം
(:!:)
ഉള്ളിയരിയുമ്പോള്‍ കരയുന്നവളേ...
അല്ലിയല്ലിയായി
പൊളിച്ചെടുത്താലേ
അറിയാനാകൂ
ഓരോന്നായി അഴിച്ചു മാറ്റാകുന്ന
ആവരണങ്ങള്‍ തന്നെ
അതിന്‍റെ അസ്തിത്വം
നിനക്കുള്ളേയില്ല
നീയാകെയുള്ളം
ഉള്ളും പുറവുമൊന്നായ സത്യം
അരിയുന്നവരെ
കരയിച്ചു കൊണ്ട് നീ
തിളക്കുന്ന ജീവിതത്തിന്‍റെ വേവിനൊരുങ്ങുന്നു
നിന്നെ അരിയുമ്പോള്‍
കരയാത്തത് പഠിച്ച പാചകക്കാര്‍ മാത്രം
അരിയുന്നവരെ
ReplyDeleteകരയിച്ചു കൊണ്ട് നീ
തിളക്കുന്ന ജീവിതത്തിന്‍റെ വേവിനൊരുങ്ങുന്നു
നിന്നെ അരിയുമ്പോള്‍
കരയാത്തത് പഠിച്ച പാചകക്കാര്‍ മാത്രം
ഹൌ!!! കരയിച്ചിട്ടേ വേവുന്നുള്ളൂൂ...
ReplyDeleteഈ കവിതയില്‍ ഇനിയും അല്ലികള്‍ വേണമായിരുന്നു..എന്നാല്‍ കരച്ചില്‍ വരുമായിരുന്നു..
ReplyDeleteറഫീക്കെ നീയായില്ല
ReplyDeleteഎന്നിട്ട് സല്മയ്ക്ക് ഇഷ്ടായോ....?
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteithu vila tharan mathram gunam poraaa. nannayezhuthiyale vila tharanavooooooo
ReplyDeleteSalma
ഉള്ളിയുടെ ഉള്ളിന്റെ ഉള്ളിലും ഒരു കാന്വുണ്ട്.അവിടെയും കവിതയുണ്ട്.
ReplyDeletegreat........
ReplyDeletevithyastham... manoharam
ReplyDelete:) :)