മാര്‍ച്ച് 16

മിന്നുന്നൂ മുന്നില്‍
നീ
യെന്തൊരു തിളക്കം
പണയത്തില്‍ നിന്നും
തിരികെയെടുത്ത പൊന്നു പോലിന്ന്

ഒന്നു കൂടി നിന്നെപ്പെണ്ണു കാണുവാന്‍
പരിചയിക്കുവാനതിശയം
മാറാതെ
വിളിക്കുവാനോരോ മണിക്കൂറിടവിട്ട്
പറയുവാനോരോയിളക്കവുമനക്കവും
തിളക്കവും
ബാറ്ററി തീരുവാനിടക്കു റീചാര്‍ജ് ചെയ്യുവാന്‍
പ്രണയത്തിലാകുവാനതിനാല്‍
പിണങ്ങുവാനിണങ്ങുവാന്‍
വീട്ടുകാരറിയാതൊളിച്ചുള്ള
ചെറു ചെറു യാത്രകള്‍ പോകുവാന്‍
ഒന്നു തൊട്ടു നോക്കുവാന്‍
വിരലില്‍
നീ പരുങ്ങുന്നതും
കോരിത്തരിച്ചതുമറിയുവാന്‍

കല്യാണ നിശ്ചയം,
ക്ഷണമൊക്കെയൊന്നുകൂടി
വധൂവരന്മാരായിത്തീരുവാന്‍
പലകുറി
ആദ്യരാത്രിയാകുവാന്‍
മോഹം

മതിവരായ്കകളല്ലേ
നമ്മിലും
ജീവിതം കൊരുക്കുന്നൂ നിരന്തരം.

ഡയറി-2009 മാര്‍ച്ച് 16 (വിവാഹ വാര്‍ഷികം)

7 comments:

  1. Nannayitundu...Enthoru pratheeksha ayirunnu...aveshathode kalyanam nischayichappozhum, kalyana thalennum, uchakkum, pinne puthiyappila pokumbozum...ellam thakaran nammal thammil onnaya 30 minute mathiyayallo....annu muthal orkunnu...enthoru vidditham...pinnedaakkamayirunnu...vere oralayaal ithra sahikkendi varillayirunnu....
    ithonnum ezhuthendi vannillallo..bhagyam...

    ReplyDelete
  2. WoW എന്നൊരു വാക്കില്‍ നിറുത്തുന്നു.

    മതിവരായ്കകളല്ലേ
    നമ്മിലും
    ജീവിതം കൊരുക്കുന്നൂ നിരന്തരം.

    ഈ വരികള്‍ ഞാന്‍ പലവട്ടം വായിച്ചു.


    ലിങ്ക ഷെയര്‍ ചെയ്ത വിഷ്ണു മാഷിനും നന്ദി

    ReplyDelete
  3. ഏതാണാ മണ്ടന്‍ അനോണി?

    ReplyDelete
  4. പറയാന്‍ വിട്ടു, നല്ല കവിത. പക്ഷേ, വൈകാരികത കുറച്ച്‌ കൂടിപ്പോയില്ലേന്നൊരു തോന്നല്‍. തോന്നല്‍ മാത്രമാവാം...

    ReplyDelete
  5. ath kalaki enikkishtapettu

    ReplyDelete
  6. below your poetry...
    please read kalyana kassattu veendum kaanal.. (nenjum virichu thala kunikkunnu,m s banesh,dcb)

    ReplyDelete
  7. ORUVATTAM KOODIYA PAZHAYA VIDHYALAYA THIRUMUTTATHETHUVAAN MOHAM.enno? poya dinanagal aana pidichal kittumo. manushyan enganeyanu. kittumpol ariyilla, koodeyullappol thirichariyilla, koode nadannal thirinjunokkilla, pinneyeppozho manassinte swanthanavasthayil santhanayi chinthikkumpol, haa kashtam.

    ReplyDelete