പഴഞ്ചൊല്ലുകളെ അതിജീവിക്കുക
പൂച്ചകൾക്കും ദുഷ്ക്കരം തന്നെ
അടച്ചിട്ട മുറിയിൽ തല്ലരുതെന്നതു വെറുതേ,
പുറത്ത് കതകിൽ നഖമുരസി
അതിന്റെ ഇണ
വിരഹത്തിന്റെ കടമ്പ ചാടിക്കടക്കാൻ ശ്രമിച്ചു
അത്രമാത്രം
ഏതു വീഴ്ചയിലും പൂച്ച നാലുകാലിൽ
എന്നതും മാധ്യമസൃഷ്ടി
ആദ്യ പ്രഹരത്തിൽ തന്നെ
ചത്തുമലച്ചു
ഇരുമ്പുപല്ലുകൾ ഉണ്ടായിരുന്നെങ്കിൽ
നിന്നെ ഞാൻ എന്നൊരു നോട്ടത്തോടെ
കണ്ണുകൾ തുറന്ന് പിടിച്ച്
ചത്തിട്ടും അതിന്റെ നാട്യം
ചതിക്കൂട്ടിൽ വീണ നരിയെന്ന്, സാധു.
കുട്ടികൾ കണ്ട് ഭയക്കാതിരിക്കാൻ
ചാക്കിൽ കെട്ടി പുഴയിലേക്കെറിഞ്ഞു
അതിനെ ചാക്കിലാക്കി
ഈ വീട്ടിലേക്ക് കൊണ്ടുവന്നത്
നരിയെന്ന് പറഞ്ഞു വിശ്വസിപ്പിച്ചത്
പരാക്രമങ്ങളിൽ കണ്ണിറുക്കിയത്
ഇപ്പോൾ ഒരു ചാക്കു കെട്ടിൽ പാവം
അധികം ജലമില്ലാത്ത ഒരൊഴുക്കിന്റെ മുതുകിൽ
തുള്ളിക്കളിച്ച് കൊണ്ട് അതിന്റെ ശവം
ദൂരെ മുഴങ്ങുന്ന അപായത്തിന്റെ സൈറൺ
അതിന്റെ കരച്ചിൽ
കാലിൽ തൊട്ടുരുമ്മി
ഉള്ളിലേക്കരിച്ച് കയറി എന്റെ ഭയം.
പൂച്ചയെ പൂച്ചയായി തന്നെ കാണൂകയേ നിവൃത്തിയുള്ളു, മുകളിലും വേണ്ടാ, താഴെയും വേണ്ടാ. ഇപ്പോഴും പൂച്ച ചിലയിടത്തൊക്കെ എലിയെ പിടിക്കുന്നുമുണ്ട്!
ReplyDeleteഒട്ടും പൂച്ചഭാഗ്യമില്ലാത്ത പൂച്ച...!
ReplyDeleteUmbachy poocha
ReplyDeleteIt seems Umbachy does not have kittens about cats. He thinks he's the cat's whiskers. In this poems he kind of sets the cat among the pigeons. At times, he plays cat and mouse with poetry. His prose is excellent but not all his poems. Some of his poems look like something a cat dragged in. But after each poem he looks like a cat that's got the cream almost purring with pleasure or like the cat that swallowed the canary in the US. He does not stand a cat in hell's chance of becoming a good poet. If criticized, he will become a cat on hot bricks making the cat inside him out of the bag.
He has a tomcat timely Rabee…
What's the matter? Cat got your tongue?
A cat is a cat.
And a rat is a rat.
Cats and rats are enemies.
Cats catch and kill birds and mice.
People often keep this animal with soft fur as a pet.
When the cat's away the mice will play...
സുരതന്‍ മാഷ്