പ്രണയം

അയലില്‍
നിന്നഴിഞ്ഞു വീണ
ഒരു പുടവ
വെയിലേറ്റു

കിടക്കുകയായിരുന്നു.
അതു വഴി വന്ന
ഒരു മനസ്സ്
അകത്തു കയറി
വെയില്‍ കൊള്ളാതെ

നടന്നു പോയി,

തിരിച്ചു നടക്കാന്‍ തുടങ്ങിയാല്‍
അന്ധത പൊയി 
ഓരോന്നു കാണാന്‍ തുടങ്ങും പ്രണയം.

1 comment:

  1. റഫീഖേ നന്നായിരിക്കുന്നു കെട്ടോ.

    സ്വാഗതം.

    ReplyDelete